പാക്കിസ്ഥാന് താക്കീതുമായി രാജ്നാഥ് സിങ്; ഭീകരവാദം അവസാനിപ്പിക്കാതെ ചര്ച്ചക്കില്ല

പാക്കിസ്ഥാന് താക്കീതുമായി പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. കശ്മീര്‍ വിഷയത്തില്‍ ചര്‍ച്ച നടത്തണമെങ്കില്‍ പാക്കിസ്ഥാന്‍ ഭീകരവാദം അവസാനിപ്പിക്കണമെന്ന് അദ്ദേഹം അവശ്യപ്പെട്ടു. ഇനി ചര്‍ച്ച ചെയ്യുന്നെങ്കില്‍ അത് പാക്ക് അധീന കശ്മീരിന്റെ കാര്യത്തില്‍ മാത്രമാകുമെന്നും രാജ്നാഥ് സിങ് ഹരിയാനയില്‍ വ്യക്തമാക്കി.

ഹരിയാനയിലെ കല്‍ക്കയില്‍ ജന്‍ ആശീര്‍വാദ് യാത്ര ഫ്‌ലാഗ് ഓഫ് ചെയ്യുമ്പോഴാണ് പാക്കിസ്ഥാന് ശക്തമായ താക്കീതുമായി പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് രംഗത്തെത്തിയത്. കശ്മീര്‍ വിഷയത്തില്‍ ചര്‍ച്ച നടത്തണമെങ്കില്‍ പാക്കിസ്ഥാന്‍ ഭീകരവാദം നിര്‍ത്തണമെന്ന് രാജ്നാഥ് സിങ് ആവശ്യപ്പെട്ടു. അതോടൊപ്പം ഇനി പാക്കിസ്ഥാനുമായി ചര്‍ച്ച നടത്തുന്നെങ്കില്‍ അത് പാക്ക് അധീന കശ്മീരിന്റെ കാര്യത്തില്‍ മാത്രമാകുമെന്നും പ്രതിരോധ മന്ത്രി വ്യക്തമാക്കി.

കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ നടപടിക്കെതിരെ അന്താരാഷ്ട്ര സമൂഹത്തിന്റെ വാതിലുകള്‍ മുട്ടുകയാണ് പാക്കിസ്ഥാന്‍. എന്നാല്‍ മറ്റ് രാജ്യങ്ങള്‍ ഇന്ത്യയുടെ നിലപാടിനൊപ്പമാണെന്നും രാജ്നാഥ് സിങ് ചൂണ്ടിക്കാട്ടി. അന്താരാഷ്ട്ര സമൂഹത്തില്‍ പാക്കിസ്ഥാന്‍ ഒറ്റപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം രാജ്യത്തിന്റെ ആണവായുധ നയം സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് മാറാമെന്ന് രാജ്നാഥ് സിങ് പാക്കിസ്ഥാനെ താക്കീത് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പാക്കിസ്ഥാനെതിരെ വീണ്ടും രാജ്നാഥ് സിങ് രംഗത്തെത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News