കടുത്ത സാമ്പത്തിക മാന്ദ്യം; പ്രമുഖ വാഹന നിര്‍മാതാക്കള്‍ ഫാക്ടറികള്‍ കൂട്ടത്തോടെ അടച്ചിടുന്നു

കടുത്ത മാന്ദ്യത്തെ തുടര്‍ന്ന് രാജ്യത്തെ പ്രമുഖ വാഹന നിര്‍മാതാക്കള്‍ ഫാക്ടറികള്‍ കൂട്ടത്തോടെ അടച്ചിടുന്നു. അശോക് ലെയ്ലാന്‍ഡ്, ഹീറോ, ടിവിഎസ്, മാരുതി സുസുകി, ടാറ്റാ മോട്ടോഴ്സ് തുടങ്ങിയ വന്‍കിട കമ്പനികള്‍ തെരഞ്ഞെടുക്കപ്പെട്ട നിര്‍മാണ യൂണിറ്റുകള്‍ താല്‍ക്കാലികമായി അടച്ചിട്ടു. സ്പെയര്‍പാര്‍ട്സ് നിര്‍മാണക്കമ്പനികളും ഉല്‍പ്പാദനം വന്‍തോതില്‍ വെട്ടിക്കുറച്ചു. വാഹന നിര്‍മാണ മേഖലയിലെ താല്‍ക്കാലിക ജീവനക്കാരെ കമ്പനികള്‍ കൂട്ടത്തോടെ പിരിച്ചുവിട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here