സിപിഐ മാര്‍ച്ചിന് നേരെയുണ്ടായ ലാത്തിച്ചാര്‍ജ്; എസ്ഐയ്ക്ക് സസ്പെന്‍ഷന്‍

എല്‍ദോ എബ്രഹാം എംഎല്‍എയ്ക്ക് ലാത്തിച്ചാര്‍ജിനിടെ പരിക്കേറ്റ സംഭവത്തില്‍ കൊച്ചി സെന്‍ട്രല്‍ എസ്ഐ വിപിന്‍ദാസിന് സസ്പെന്‍ഷന്‍. സംഭവത്തില്‍ നോട്ടക്കുറവുണ്ടായി എന്ന് വിലയിരുത്തിയാണ് എസ്ഐക്കെതിരായ ഡിഐജിയുടെ നടപടി. നടപടിയെ സ്വാഗതം ചെയ്യുന്നതായി എല്‍ദോ എബ്രാഹാം എംഎല്‍എ പ്രതികരിച്ചു.

കൊച്ചി സിറ്റി അഡിഷണല്‍ കമ്മീഷണര്‍ കെ പി ഫിലിപ്പ് ആണ് സെന്‍ട്രല്‍ എസ്ഐ വിപിന്‍ ദാസിനെ സസ്പെന്‍ഡ് ചെയ്തത് ഉത്തരവിറക്കിയത്. പൊലീസ് നടപടിയില്‍ അപാകതയില്ലെങ്കിലും ലാത്തിച്ചാര്‍ജിനിടെ എല്‍ദോ എബ്രാഹാം എംഎല്‍എയെ തിരിച്ചറിയുന്നതില്‍ വീ‍ഴ്ച പറ്റി. ഇക്കാര്യത്തില്‍ എസ്ഐയുടെ ഭാഗത്ത് നിന്നും നോട്ടക്കുറവുണ്ടായെന്നും ഡിഐജി ചൂണ്ടിക്കാട്ടി. ലാത്തിച്ചാര്‍ജില്‍ എംഎല്‍എയുടെ കൈയ്ക്ക് പരിക്കേറ്റിരുന്നു. സംഭവത്തില്‍ മുഖ്യമന്ത്രിയാണ് നേരിട്ട് അന്വേഷണം പ്രഖ്യാപിച്ചത്. ജില്ലാ കളക്ടര്‍ അന്വേഷണ റിപ്പോര്‍ട്ടും കൈമാറിയിരുന്നു. എസ്ഐയെ സസ്പെന്‍ഡ് ചെയ്ത നടപടിയെ എല്‍ദോ എബ്രാഹാം എംഎല്‍എ സ്വാഗതം ചെയ്തു.

ജൂലായ് 23ന് എറണാകുളത്തെ റേഞ്ച് ഐജി ഓഫീസിലേക്ക് സിപിഐ നടത്തിയ മാര്‍ച്ചിന് നേരെ പൊലീസ് നടപടിയുണ്ടായതാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്. മാര്‍ച്ചിനിടെയുണ്ടായ സംഘര്‍ഷത്തില്‍ സിപിഐ ജില്ലാ സെക്രട്ടറി പി രാജു, മൂവാറ്റുപുഴ എംഎല്‍എ എല്‍ദോ എബ്രഹാം എന്നിവര്‍ക്ക് പൊലീസ് മര്‍ദ്ദനമേറ്റതായും ആരോപണമുയര്‍ന്നു. പിന്നാലെ മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News