പ്രളയക്കെടുതിയിൽ കൈത്താങ്ങായി പാലക്കാട്ടെ ഡിവൈഎഫ്ഐ പ്രവർത്തകർ

പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായമെത്തിക്കുന്ന തിരക്കിലാണ് പാലക്കാട്ടെ ഡിവൈഎഫ്ഐ പ്രവർത്തകർ. വയനാട്, മലപ്പുറം ജില്ലകളിലെ ദുരിതബാധിതർക്കാണ് ഡിവൈഎഫ്‌ഐയുടെ പ്രളയദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുള്ള സാധന സാമഗ്രികൾ എത്തിക്കുന്നത്. ഇതിനകം 26 ലോഡ് സാധങ്ങളാണ് ഡിവൈഎഫ്‌ഐ
പ്രവർത്തകരുടെ നേതൃത്വത്തിൽ ജില്ലയിൽ നിന്ന് അയച്ചത്.

പ്രളയക്കെടുതിയിൽ ഏറെ നാശനഷ്ടമുണ്ടായ പാലക്കാട് ജില്ലയിൽ സഹായമെത്തിക്കുന്നതിനോടൊപ്പമാണ് കൂടുതൽ ദുരിതമനുഭവിക്കുന്ന മറ്റു ജില്ലകളിലെ ജനങ്ങൾക്ക് കൂടി ഡി വൈ എഫ് ഐ സഹായ ഹസ്തം നീട്ടുന്നത്. ഡിവൈഎഫ്ഐ പാലക്കാട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ, വിവിധ മേഖലകളിൽ നിന്നും ശേഖരിച്ച് മലപ്പുറം, വയനാട് ജില്ലകളിലേക്കാണ് സാധന സാമഗ്രികൾ അയക്കുന്നത്. ഭക്ഷ്യ വസ്തുക്കൾ, വസ്ത്രങ്ങൾ, പാത്രങ്ങൾ തുടങ്ങി ഒരു വീട്ടിലേക്കാവശ്യമായ സാധന സാമഗ്രികളെല്ലാം ശേഖരിച്ചാണ് അയക്കുന്നത്. നേരത്തെ അയച്ച 20 ലോഡിനു പുറമെ കഴിഞ്ഞ ദിവസം മാത്രം 6 ലോഡ് ഒരുമിച്ചയച്ചു. നിലമ്പൂരിലേക്ക് 17 ലോഡ് സാധനങ്ങളും വയനാട്ടിലേക്ക് 9 ലോഡ് സാധങ്ങളുമാണ് യുവജന കൂട്ടായ്മയിൽ കൈമാറിയത്.

നിലമ്പൂരിലേക്കുള്ള ദുരിതാശ്വാസ സാമഗ്രികളുമായുള്ള യാത്ര സിപിഎം ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രൻ ഫ്ലാഗ് ഓഫ് ചെയ്തു. ജില്ലയിൽ രക്ഷാപ്രവർത്തനത്തിലും ദുരിതാശ്വാസ ക്യാമ്പിലെ പ്രവർത്തനങ്ങളിലുമെല്ലാം ഡിവൈഎഫ് ഐ വളണ്ടിയർമാർ സജീവമായിരുന്നു. ജില്ലയിൽ വലിയ നാശനഷ്ടമുണ്ടായ അട്ടപ്പാടി ഉൾപ്പെടെയുള്ള മേഖലയിലേക്കും വരും ദിവസങ്ങളിൽ ഡിവൈഎഫ്ഐ കൂടുതൽ സഹായമെത്തിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News