ഉന്നാവോ കേസ്; അന്വേഷണം പൂര്‍ത്തിയാക്കാന്‍ സിബിഐയ്ക്ക് 2 ആഴ്ച്ചത്തെ സമയം നല്‍കി സുപ്രീം കോടതി

ഉന്നാവ് പെണ്കുട്ടിക്ക് വാഹനാപകടം ഉണ്ടായ കേസിൽ അന്വേഷണം പൂർത്തിയാക്കാൻ സിബിഐക്ക് സുപ്രീം കോടതി 2 ആഴ്ച കൂടി സമയം അനുവദിച്ചു. അപകടത്തെ തുടർന്ന് ചികിത്സയിലായതിനാൽ പെണ്കുട്ടിയും അഭിഭാഷകനും അന്വേഷണവുമായി സഹകരിക്കാൻ സാധിക്കാത്ത ആരോഗ്യ സ്ഥിതിയിലാണ്.

അതിനാൽ അന്വേഷണം പൂർത്തിയാക്കാൻ 4 ആഴ്ച കൂടി സമയം വേണമെന്നായിരുന്നു സിബിഐയുടെ ആവശ്യം. ഒരാഴ്ചയ്ക്കകം അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിക്കാനായിരുന്നു കഴിഞ്ഞ ആഗസ്റ്റ് 1ന് സുപ്രീം കോടതി ഉത്തരവിട്ടത്.

പെണ്കുട്ടിയുടെയും അഭിഭാഷകന്റെയും മൊഴി സിബിഐ 2 ദിവസത്തിനകം രേഖപ്പെടുത്തിയേക്കും. പെണ്കുട്ടിയുടെ അഭിഭാഷകന് 5 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും സുപ്രീം കോടതി ഉത്തരവിട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here