ജമ്മുകാശ്മീരിൽ നിയന്ത്രങ്ങൾ തുടരുന്നു; 4000തോളം പേർ കരുതൽ തടങ്കലിൽ

ജമ്മുകാശ്മീരിൽ നിയന്ത്രങ്ങൾ തുടരുന്നു. സ്കൂളുകൾ രണ്ട് ആഴ്ചകൾക്ക് ശേഷം തുറന്ന് പ്രവർത്തിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും 95 സ്കൂളുകൾ മാത്രമാണ് തുറന്ന് പ്രവർത്തിച്ചത്.

അതേ സമയം ഇന്റർനെറ്റ്, ലൻഡ്‌ഫോണ് സൗകര്യങ്ങൾ ഭാഗികമായി പുനഃസ്ഥാപിച്ചെങ്കിലും പല സ്ഥലങ്ങളിലും വീണ്ടും നെറ്റ് സേവനങ്ങൾ ഇന്നലെ രാത്രിയോടെ റദ്ദാക്കി. ഇന്നലെ രാത്രിയിൽ ജമ്മു മേഖല അടക്കമുള്ള സ്ഥലങ്ങളിലും അക്രമസംഭവങ്ങൾ ഉണ്ടായി.

ഇതിനെ തുടർന്ന് വീണ്ടും ഈ പ്രദേശങ്ങളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. കശ്മീരിൽ പ്രതിഷേധങ്ങൾ ശക്തമാകുന്ന പശ്ചാത്തലത്തിൽ 4000തോളം പേരാണ് കരുതൽ തടങ്കലിൽ ഉള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News