കാലവര്‍ഷക്കെടുതി: എറണാകുളം ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ അവസാനിച്ചു

കൊച്ചി: കാലവര്‍ഷക്കെടുതിയുടെ ഭാഗമായി ജില്ലയിലാരംഭിച്ച ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചു.

ഏലൂര്‍ നഗരസഭാ പരിധിയിലെ ഏലൂര്‍ പകല്‍ വീട്ടിലെ ക്യാമ്പ് ഇന്ന് പ്രവര്‍ത്തനം അവസാനിപ്പിച്ചതോടെയാണ് ക്യാമ്പുകള്‍ അവസാനിച്ചത്.  13 അന്തേവാസികളാണ് ഈ ക്യാമ്പില്‍ ഉണ്ടായിരുന്നത്.

കനത്ത മഴയെ തുടര്‍ന്ന് വെള്ളം കയറിയതോടെയാണ് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ ആരംഭിച്ചത്. 169 ക്യാമ്പുകളിലായി 20464 പേരാണ് ഉണ്ടായിരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News