ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ചിരുന്ന ഫോക്‌സ് വാഗണ്‍ കാറിന്റെ വേഗത അറിയാന്‍ ശാസ്ത്രീയ പരിശോധന നടത്തി

അപകട സമയത്ത് ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ചിരുന്ന ഫോക്‌സ് വാഗണ്‍ കാറിന്റെ വേഗത അറിയാന്‍ പോലീസ് ശാസ്ത്രീയ പരിശോധന നടത്തുന്നു. അപകടസമയത്തെ കാറിന്റെ വേഗത അറിയാന്‍ കഴിയുന്ന ക്രാഷ് ഡേറ്റ റെക്കോര്‍ഡര്‍ എന്ന ഉപകരണം സാങ്കേതിക വിദഗ്ദരുടെ സഹായത്തോടെ പ്രത്യേക അന്വേഷണ സംഘം കണ്ടെടുത്തു.

അമിത വേഗതയില്‍ കാറൊടിച്ച ശ്രീറാമിന്റെ ഡ്രൈവിങ്ങ് ലൈസെന്‍സ് മോട്ടോര്‍ വാഹന വകുപ്പ് റദ്ദാക്കി.അതിനിടെ ശ്രീറാം വെങ്കിട്ടരാമന്റെ രക്തപരിശോധന നടത്താന്‍ ഡോക്ടര്‍ വിസമ്മതിച്ചു എന്ന പോലീസ് റിപ്പോര്‍ട്ടിനെതിരെ സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ കെ.ജി.എം.ഒ.എ രംഗത്തെത്തി.

അപകട സമയത്ത് ശ്രീറാം ഓടിച്ചിരുന്ന ഫോക്‌സ് വാഗണ്‍ കാറിന്റെ വേഗത ശാസ്ത്രീയമായി പരിശോധിക്കാനാണ് കാറില്‍ നിന്നും ക്രാഷ് ഡേറ്റാ റെക്കോര്‍ഡര്‍ വീണ്ടെടുക്കുന്നത്. വിമാനത്തിന്റെ ബ്‌ളാക്ക് ബോക്‌സിന് സമാനമായ ഈ ഉപകരണം ഫോക്‌സ് വാഗണ്‍ കാറിന്റെ വില കൂടിയ മോഡലുകളില്‍ മാത്രമാണ് ഉളളത്.

പൂനയില്‍ നിന്നെത്തിയ വിദഗ്ദരുടെ സഹായത്തോടെ പ്രത്യേക അന്വേഷണ സംഘം കാറില്‍ നിന്നും ഇത് വീണ്ടെടുത്തു. അസിസ്റ്റന്റ് കമ്മീഷണര്‍ ഷീന്‍ തറയിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത് . കാറിന്റെ വേഗതാമാപിനിയായ ക്രാഷ് ഡേറ്റാ റെക്കോര്‍ഡര്‍ പൂനയിലെ ഫോക്‌സ് വാഗണ്‍ പ്‌ളാന്റില്‍ പരിശോധിക്കാനായി കൊടുക്കും.

അതിനിടെ ശ്രീറാം വെങ്കിട്ടരാമന്റെ ഡ്രൈവിങ്ങ് ലൈസെന്‍സ് മന്ത്രിയുടെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ മോട്ടോര്‍ വാഹനവകുപ്പ് സസ്‌പെന്‍ഡ് ചെയ്തു. അശ്രദ്ധമായും, അമിതവേഗതിയിലും വാഹനം ഓടിച്ച് കെ എം ബഷീറിനെ അപായപെടുത്തിയതിനാണ് നടപടി. തിരുവനന്തപുരം ആര്‍ടിഒ എസ്.ആര്‍ ഷാജിയാണ് ലൈസന്‍സ് റദ്ദാക്കിയത്.

മോട്ടോര്‍ വാഹന നിയമത്തിലെ 19(1) എ , 21 എന്നീ വകുപ്പുകള്‍ പ്രകാരമാണ് നടപടി. വിശദീകരണം ആവശ്യപ്പെട്ട് ശ്രീറാമിന് കത്ത് നല്‍കിയിട്ടും മറുപടി നല്‍കാത്ത പശ്ചാത്തലിലാണ് നടപടി .ശ്രീറാം വെങ്കിട്ടരാമന്റെ രക്തപരിശോധന നടത്താന്‍ ഡോക്ടറര്‍ വിസമ്മതിച്ചു എന്ന പോലീസ് റിപ്പോര്‍ട്ടിനെതിരെ സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ കെ.ജി.എം.ഒ.എ രംഗത്തെത്തി. ഡോക്ടര്‍ നിയമപ്രകാരമുള്ള കാര്യങ്ങള്‍ ചെയ്തിട്ടുണ്ടെന്നും, പോലീസ് രേഖാമൂലം എഴുതി ഡിജിപിക്കും നല്‍കിയ പരാതിയില്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here