കാശ്‌മീരിൽ സങ്കീർണമായ സാഹചര്യം; ചർച്ചയിലൂടെ പരിഹരിക്കണമെന്ന്‌ ഡൊണാൾഡ്‌ ട്രംപ്‌

കാശ്‌മീരിൽ സങ്കീർണമായ സാഹചര്യമാണ്‌ നിലനിൽക്കുന്നതെന്ന്‌ അമേരിക്കൻ പ്രസിഡന്റ്‌ ഡൊണാൾഡ്‌ ട്രംപ്‌.

വിഷയങ്ങൾ ചർച്ചയിലൂടെ പരിഹരിണമെന്നും സംഘർഷാവസ്ഥ ലഘൂകരിക്കുന്നതിന്‌ ഇന്ത്യയും പാക്കിസ്ഥാനും നടപടി സ്വീകരിക്കണമെന്നും ട്രംപ്‌ പറഞ്ഞു.

നരേന്ദ്ര മോഡിയുമായും ഇമ്രാൻ ഖാനുമായും ഇക്കാര്യം ചർച്ച ചെയ്‌തെന്നും ഡൊണാൾഡ്‌ ട്രംപ്‌ ട്വീറ്റ്‌ ചെയ്‌തു. കാശ്‍മീർ വിഷയത്തിൽ മധ്യസ്ഥത വഹിക്കാമെന്ന് ട്രംപ് നേരത്തെ അറിയിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here