സങ്കീർണമായ പ്രക്രിയ വിജയകരമായി പൂർത്തിയാക്കി; ചാന്ദ്രയാൻ‐2 ചാന്ദ്രഭ്രമണപഥത്തിൽ

രണ്ടാം ചാന്ദ്രദൗത്യപേടകമായ ചാന്ദ്രയാൻ‐2 വിജയകരമായി ചന്ദ്രന്റെ ആകർഷണ വലയത്തിലേക്ക്‌ പ്രവേശിച്ചു. 30 ദിവസത്തെ യാത്രയ്‌ക്കൊടുവിൽ ചൊവ്വാഴ്‌ച രാവിലെ 9.02നാണ്‌ നിർണായകമായ നേട്ടം. സങ്കീർണമായ പ്രക്രിയ വിജയകരമായി പൂർത്തിയാക്കിയെന്ന്‌ ഐഎസ്‌ആർഒ അറിയിച്ചു.

നാസയുടെയും റഷ്യയുടെയുമടക്കം മിക്ക ചാന്ദ്രദൗത്യങ്ങളും പരാജയപ്പെട്ടത്‌ ഈ ഘട്ടത്തിലാണ്‌. ഭൂമിയുടെ ആകർഷണ വലയം ഭേദിച്ച്‌ കഴിഞ്ഞ ബുധനാഴ്‌ചയാണ്‌ പേടകം ചന്ദ്രനിലേക്ക്‌ യാത്ര തുടങ്ങിയത്‌.

സെപ്‌തംബർ ആറിന്‌ ഓർബിറ്ററും ലാൻഡറും വേർപെടും. സെപ്‌തംബർ ഏഴിന്‌ പുലർച്ചെ സേഫ്‌ലാൻഡിങ്‌ നടത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News