പ്രതിരോധ മേഖലയും സ്വകാര്യവല്‍ക്കരിക്കുന്നു; പ്രതിരോധ നയങ്ങളില്‍ മാറ്റം വരുത്താനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

പ്രതിരോധ മേഖലയും സ്വകാര്യ മേഖലയ്ക്ക് തുറന്ന് കൊടുത്തു കേന്ദ്രസർക്കാർ. ഇതനായി പ്രതിരോധ നയങ്ങളിൽ മാറ്റം വരുത്തും.

ഇത് സംബന്ധിച്ച ശുപാര്‍ശ കേന്ദ്രം അംഗീകരിച്ചു. ഉത്തരവ് ഉടന്‍ പുറത്തിറങ്ങുമെന്ന് പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ് പറഞ്ഞു.

ഇതോടുകൂടി സ്വകാര്യ ആയുധ നിർമാണ കമ്പനികൾക്കടക്കം സർക്കാർ പ്രതിരോധ പരീക്ഷണ സംവിധാനങ്ങൾ ഉപയോഗിക്കാന് കഴിയും.

യുദ്ധ വിമാനങ്ങള്‍ തദ്ദേശിയമായി വികസിക്കുന്നതുമായി ബന്ധപ്പെട്ട് വ്യോമസേന നടത്തിയ സെമിനാറിലായിരുന്നു പ്രതിരോധ മന്ത്രിയുടെ പ്രഖ്യാപനം.

പ്രതിരോധ നയങ്ങൾ മാറ്റി സ്വകാര്യ മേഖലയ്ക്ക് പ്രതിരോധ രംഗവും തുറന്ന് കൊടുക്കുകയാണ് കേന്ദ്ര സർക്കാർ.

സര്‍ക്കാരിന്‍റെ പ്രതരിരോധ പരിക്ഷണ സംവിധാനങ്ങള്‍ സ്വകാര്യ ആയുധ നിര്‍മ്മാതാക്കള്‍ക്കും ഇനി ഉപോഗിക്കാം. ഉത്തരവ് ഉടന്‍ പുറത്തിറങ്ങുമെന്നും രാജ്നാഥ് സിംഗ് വ്യക്തമാക്കി

ആയുധ നിര്മാണകമ്പനികളും സ്വകാര്യവത്കരികനുള്ള നീക്കങ്ങൾക്ക് പിന്നാലെയാണ് പ്രതിരോധ മേഖല സ്വകാര്യ കമ്പനികൾക്ക് തുറന്ന് കൊടുക്കുന്നത്.

പ്രതിരോധ രംഗത്ത് ഇളവ് അനുവദിക്കുന്നത് സുരക്ഷാ വീഴ്ചയുണ്ടാക്കിയേക്കുമെന്ന ആശങ്കള്‍ നിലനില്ക്കെയാണ് സര്‍ക്കിരന്റ പ്രഖ്യാപനം.

തദ്ദേശീയമായ ആയുധ നിര്‍മ്മാണത്തിനും വികസനത്തിനും തീരുമാനം ഗുണം ചെയ്യുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here