സ്വകാര്യ ട്രാവല്‍സുകളില്‍ യാത്രികര്‍ക്കെതിരെ അതിക്രമങ്ങള്‍ തുടര്‍ക്കഥയാകുന്നു

സംസ്ഥാനത്ത് സ്വകാര്യ ട്രാവല്‍സുകള്‍ നടത്തുന്ന ബസ് സര്‍വീസുകളില്‍ യാത്രക്കാര്‍ക്കെതിരായ അതിക്രമങ്ങള്‍ തുടര്‍ കഥയാകുന്നു. കഴിഞ്ഞ ദിവസം പീ ജീ ട്രവല്‍സിന് കീഴിലെ ബസിലെ യാത്രക്കിടയില്‍ തൃശൂര്‍ സ്വദേശിനിയായ വിദ്യാര്‍ത്ഥിനിയോട് ബസ്സില്‍ യാത്ര ചെയ്ത യുവാവ് മോശമായി പെരുമാറി.

പീ ജീ ട്രവല്‍സിലെ ജീവനക്കാരോട് പരാതിപ്പെട്ടെങ്കിലും യുവാവിനെ പോലീസില്‍ ഏല്പിക്കാനോ നടപടി എടുക്കാനോ ബസ് ജീവനക്കാര്‍ തയ്യാറായില്ല. സംഭവത്തില്‍ നടപടിയാവശ്യപ്പെട്ട് വിദ്യാര്‍ത്ഥിനി മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കി.

തിരുവനന്തപുരത്ത് നിന്ന് തൃശൂരിലേക്ക് യാത്ര ചെയ്യാനാണ് റെഡ് ബസ് വഴി ഓണ്‍ലൈനായി എല്‍എല്‍ബി വിദ്യാര്‍ത്ഥിനി ടിക്കറ്റ് ബുക്ക് ചെയ്തത്. രാത്രി 9.45 ന് തിരുവനന്തപുരത്തു നിന്ന് ബസ് യാത്ര പുറപ്പെട്ട് മണിക്കൂറുകള്‍ക്ക് ശേഷം ആലപ്പുഴയില്‍ നിന്നും മദ്യപിച്ച് വാഹനത്തില്‍ കയറിയ യുവാവ് യുവതിയുടെ തൊട്ടടുത്ത സീറ്റില്‍ വന്നിരിക്കുകയും ദേഹോപദ്രവം ഏല്‍പ്പിക്കുകയുമായിരുന്നു.

ബസിലെ ഡ്രൈവറെ ഫോണില്‍ ബന്ധപ്പെട്ട് സഹായം തേടിയെങ്കിലും ജീവനക്കാരുടെ ഭാഗത്ത് നിന്ന് കാര്യക്ഷമമായ ഇടപെടലുണ്ടായില്ല. തുടര്‍ന്നും ശല്യപ്പെടുത്തല്‍ തുടര്‍ന്ന യുവാവിനെ സഹയാത്രികരില്‍ ഒരാളാണ് വാഹനത്തില്‍ നിന്ന് പുറത്താക്കിയത്.ആ സമയത്തും ബസ് ജീവക്കാര്‍ നിസ്സംഗത പാലിക്കുകയായിരുന്നു.

കൃത്യമായ പരിശോധനകളില്ലാതെയും സുരക്ഷിതത്വം ഉറപ്പാക്കാതെയും യാത്രക്കാരെ ദുരിതത്തിലാക്കുന്ന സര്‍വ്വീസിനെതിരെ
ഡിജിപി ക്കും മുഖ്യമന്ത്രിക്കും ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ക്കും വിദ്യാര്‍ത്ഥിനി പരാതി നല്‍കി.

ഓണ്‍ലൈന്‍ ബുക്കിങ് സംവിധാനം ഉപയോഗിച്ച് സര്‍വ്വീസ് നടത്തുന്ന ഇത്തരം ബസ്സുകളില്‍ നിയമ വിരുദ്ധമായി വഴിയില്‍ നിന്ന് ആളെ കയറ്റുന്ന സ്വകാര്യ ബസ്സുകളുടെ നടപടിക്ക് എതിരെയുള്ള പ്രതിഷേധങ്ങള്‍ നേരത്തെയും ഉയര്‍ന്ന് വന്നിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News