കശ്മീർ വിഷയം; മധ്യസ്ഥത വഹിക്കാൻ തയ്യാറാണെന്നറിയിച്ച്‌ വീണ്ടും ഡൊണാള്‍ഡ്‌ ട്രംപ്

കശ്മീർ വിഷയത്തിൽ മധ്യസ്ഥത വഹിക്കാൻ തയ്യാറാണെന്ന് അറിയിച്ചു വീണ്ടും ട്രംപ് രംഗത്തെത്തി. കശ്മീരിൽ വിഷയം അതീവ സങ്കീർണമെന്നും ട്രംപ് പറഞ്ഞു. ഈ ആഴ്ച അവസാനം നടക്കുന്ന ജി7 ഉച്ചകോടിയിൽ മോദിയുമായി കൂടിക്കാഴ്ച നടത്തുമെന്നും ട്രംപ് അറിയിച്ചു. അതേ സമയം കശ്മീർ വിഷയം ഇരു രാജ്യങ്ങളും ചർച്ചയിലൂടെ പരിഹരിക്കണമെന്നായിരുന്നു ട്രംപ് കഴിഞ്ഞ ദിവസം നിലപാടെടുത്തത്.

ഇരു രാജ്യങ്ങളുടെയും പ്രധാനമന്ത്രിമാരുമായി നടത്തിയ ഫോൺ സംഭാഷണത്തിന് പിന്നാലെ രണ്ട് രാജ്യങ്ങളും ചർച്ചയിലൂടെ പ്രശ്നം പരിഹരിക്കണമെന്നായിരുന്നു ട്രംപിന്റെ നിലപാട്. ഇന്നലെ അമേരിക്കൻ പ്രതിരോധ സെക്രട്ടറി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങുമായി നടത്തിയ ഫോൺ സംഭാഷണത്തിൽ പറഞ്ഞത് കശ്മീർ വിഷയത്തിൽ അമേരിക്ക ഇടപെടില്ലെന്നും ഇന്ത്യയുടെ ആഭ്യന്തര വിഷയം ആണെന്നുമാണ്. എന്നാൽ ഈ നിലപാടുകൾക്ക് പിന്നാലെയാണ് മധ്യസ്ഥത വഹിക്കാൻ തയ്യാറാണെന്ന് അറിയിച്ചു ട്രംപ് വീണ്ടും രംഗത്തെത്തിയത്.

കഴിഞ്ഞ ദിവസം വൈറ്റ് ഹൗസിൽ മാധ്യമങ്ങളെ കണ്ടപ്പോഴാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്. കശ്മീർ വിഷയം വളരെ സങ്കീർണമാണ്. ഹിന്ദു മുസ്ലിം സമുദായങ്ങൾ ആണ് കശ്മീരിൽ ഉള്ളത്. ഇവർ തമ്മിലുള്ള ബന്ധം പോലും വഷളാകുന്ന സാഹചര്യമാണ്. ഇതാണ് കശ്മീർ വിഷയം കൂടുതൽ സങ്കീര്ണമാക്കുന്നതെന്നും ട്രംപ് പറഞ്ഞു. അതോടൊപ്പം ഈ ആഴ്ച അവസാനം നടക്കുന്ന ജി 7 ഉച്ചകോടിയിൽ മോദിയുമായി കൂടിക്കാഴ്ച നടത്തുമെന്നും കശ്മീർ വിഷയം രമ്യമായി പരിഹരിക്കാൻ കഴിയിന്നതൊക്കെ ചെയ്യാൻ തയ്യാറാണെന്നും ട്രംപ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

അതേസമയം നേരത്തെയും കശ്മീർ വിഷയത്തിൽ മധ്യസ്ഥത വഹിക്കാൻ തയ്യാറാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ഇക്കാര്യം അവശ്യപെട്ടെന്നും ട്രംപ് പറഞ്ഞിരുന്നു. എന്നാൽ അന്ന് കശ്മീർ പ്രശ്നം ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ചർച്ചയിലൂടെ പരിഹരിക്കുമെന്നുമാണ് ഇന്ത്യൻ വിദേശകാര്യമന്ത്രി എസ് ജയശങ്കർ ആന്ന് വ്യക്തമാക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News