ഐഎന്‍എക്സ് മീഡിയാ കേസ്: ചിദംബരത്തിനെതിരെ എന്‍ഫോ‍ഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ ലൂക്കൗട്ട് നോട്ടീസ്

പി ചിദംബരത്തിനെതിരെ എന്‍ഫോ‍ഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ ലൂക്കൗട്ട് നോട്ടീസ്. മൂന്ന് തവണ പി ചിദംബരത്തിന്‍റെ വീട്ടില്‍ എന്‍ഫോ‍ഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ഉദ്യേഗസ്ഥര്‍ തിരച്ചില്‍ നടത്തിയിരുന്നു.

അതേസമയം ദില്ലിയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ അടിയന്തിര യോഗം വിളിച്ചു. സുപ്രീംകോടതിയെ സമീപിക്കും വരെ നടപടികൾ നിർത്തിവയ്‌ക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ചിദംബരം അഭിഭാഷകർ മുഖേന സിബിഐക്ക്‌ കത്തയച്ചിരുന്നു.

ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ചിദംബരത്തോട് രണ്ട് മണിക്കൂറിനുള്ളില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിരിക്കുന്നതെന്ന് അഭിഭാഷകന്‍ കത്തിലൂടെ ചോദിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News