പ്രണയം തുറന്ന് പറഞ്ഞ് മലയാളികളുടെ സ്വന്തം ജൂഹി റസ്തഗി

പ്രണയ സങ്കലപങ്ങളെ മാറ്റി എ‍ഴുത്താന്‍ ഒരുങ്ങുകയാണ് മലയാളികളുടെ സ്വന്തം ജൂഹി റസ്തഗി. താരം പങ്കുവെക്കുന്ന ചിത്രങ്ങളെല്ലാം വളരെ പെട്ടെന്നാണ് തരംഗമായി മാറുന്നത്.

ഇപ്പോഴിതാ താന്‍ പ്രണയത്തിലാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ജൂഹി. ‘ആദ്യത്തേതും രണ്ടാമത്തെയും മൂന്നാമത്തേയും പ്രണയം പൊട്ടി പാളീസായി..

നാലാമത്തേത് തുടര്‍ന്നു കൊണ്ടു പോകുന്നുണ്ട് ഇനിയത് പാളീസാകുമോ എന്നെനിക്കറിയില്ല.’ ജൂഹി പറഞ്ഞു. ഡോക്ടറും ആര്‍ട്ടിസ്റ്റുമായ റോവിന്‍ ജോര്‍ജിനൊപ്പം നില്‍ക്കുന്ന ഫോട്ടോ ജൂഹി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത് വലിയ വാര്‍ത്തയായിരുന്നു.

ജൂഹിയും പ്രണയത്തിലാണോ എന്ന തരത്തില്‍ പലരും പ്രചരിപ്പിച്ചെങ്കിലും അത് തന്റെ അടുത്ത സുഹൃത്താണെന്ന് നടി തന്നെ പിന്നീട് വ്യക്തമാക്കുകയും ചെയ്തു.

വളരെ പെട്ടെന്നാണ് ഫ്‌ളവേഴ്‌സ് ചാനലിലെ ഉപ്പും മുളകും എന്ന പരമ്പര ഹിറ്റായത്. അച്ഛന്‍ രാജാസ്ഥാന്‍ സ്വദേശിയും അമ്മ എറണാകുളത്ത് നിന്നും പോയ തമിഴ്‌നാട്ടുകാരിയുമായിരുന്നു.

ജനിച്ചത് രാജസ്ഥാനില്‍ ആണെങ്കിലും വളര്‍ന്നത് എറണാകുളത്തായിരുന്നു. സ്‌കുളില്‍ പഠിക്കുമ്പോള്‍ സ്റ്റേറ്റ് തലത്തില്‍ നിരവധി മത്സരങ്ങളില്‍ ജൂഹി പങ്കെടുത്തിരുന്നു.

കേരള കലാമണ്ഡലത്തില്‍ നിന്നും ക്ലാസികല്‍ ഡാന്‍സ് പഠിച്ച ജൂഹി 2015 ലാണ് കരിയര്‍ ആരംഭിക്കുന്നത്. ഉപ്പും മുളകും പരമ്പരയില്‍ എത്തിയതിന് ശേഷമാണ് ലെച്ചു എന്ന പേരില്‍ അറിയപ്പെടുന്നത്.

ജൂഹി രാജസ്ഥാനിലാണ് ജനിച്ചതെങ്കിലും വളര്‍ന്നത് എറണാകുളത്തായിരുന്നു. സ്‌കുളില്‍ പഠിക്കുമ്ബോള്‍ സ്റ്റേറ്റ് തലത്തില്‍ നിരവധി മത്സരങ്ങളില്‍ ജൂഹി പങ്കെടുത്തിരുന്നു.

കേരള കലാമണ്ഡലത്തില്‍ നിന്നും ക്ലാസികല്‍ ഡാന്‍സ് പഠിച്ച ജൂഹി 2015 ലാണ് ടെലിവിഷന്‍ പരമ്ബരയിലൂടെ കരിയര്‍ ആരംഭിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here