അമിതാഭ് ബച്ചന് ഗുരുതര കരള്‍ രോഗം; കരളിന്റെ 75 ശതമാനവും പ്രവര്‍ത്തന രഹിതം; രോഗം വന്നത് ആ സംഭവത്തിലൂടെ

ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ അമിതാഭ് ബച്ചന് ഗുരുതര കരള്‍ രോഗമെന്ന് റിപ്പോര്‍ട്ടുകള്‍. അദ്ദേഹം തന്നെയാണ് രോഗത്തിന്റെ കാര്യം വ്യക്തമാക്കിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

മദ്യപാനികളില്‍ കണ്ടുവരുന്ന ഗുരുതര രോഗമായ ലിവര്‍ സിറോസിസ് ആണ് തനിക്കെന്നും രോഗം മൂലം തന്റെ കരള്‍ 75 ശതമാനം പ്രവര്‍ത്തനരഹിതമാണെന്നും 25 ശതമാനം മാത്രമാണ് പ്രവര്‍ത്തിക്കുന്നതെന്നും അമിതാഭ് ബച്ചന്‍ തന്നെ വെളിപ്പെടുത്തിയതായാണ് രിപ്പോര്‍ട്ടുകള്‍.

1982 ല്‍ കൂലി’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ തനിക്ക് പരിക്ക് പറ്റിയിരുന്നു. തുടര്‍ന്ന് രക്തം വാര്‍ന്ന നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ബച്ചന് അറുപതോളം കുപ്പി രക്തം വേണ്ടിവരികയും ചെയ്തു.

അങ്ങനെ ആ രക്തത്തിലൂടെ പകര്‍ന്ന ഹെപ്പറ്റൈറ്റിസ് ബി വൈറസാണ് ലിവര്‍ സിറോസിസിന് കാരണമായതെന്ന് ബച്ചന്‍ പറയുന്നു.

കരളിലെ നല്ല കോശങ്ങളുടെ സ്ഥാനത്ത് ഫൈബ്രൈസിസ്, വീങ്ങിയ കോശങ്ങള്‍, സ്റ്റാര്‍ ടിഷ്യുകള്‍, കേടായ കോശങ്ങള്‍ തുടങ്ങിയവ രൂപപ്പെട്ട് കരള്‍ ദ്രവിക്കുകയും പ്രവര്‍ത്തനരഹിതമാവുകയും ചെയ്യുന്ന അവസ്ഥയാണ് ലിവര്‍ സിറോസിസ്.

അതേസമയം പന്ത്രണ്ട് ശതമാനം പ്രവര്‍ത്തിക്കുന്ന കരളുമായി പ്രതിസന്ധികളെ അതിജീവിച്ചവരുണ്ടെന്നും അമിതാഭ് ബച്ചന്‍ പറയുന്നു. എന്നാല്‍ ഈ വാര്‍ത്ത കേട്ടതോടെ ആരാധകരെല്ലാം പരിഭ്രാന്തിയിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News