ഓണത്തിനുമുമ്പ് 53.04 ലക്ഷംപേര്‍ക്ക് ക്ഷേമ പെന്‍ഷന്‍ ലഭ്യമാക്കാന്‍ സര്‍ക്കാര്‍ തീരുമാനം

ഓണത്തിനുമുമ്പ് സംസ്ഥാനത്തെ 53.04 ലക്ഷംപേര്‍ക്ക് ക്ഷേമ പെന്‍ഷന്‍ ലഭ്യമാക്കാന്‍ സര്‍ക്കാര്‍ തീരുമാനം. മെയ്, ജൂണ്‍, ജൂലൈ മാസങ്ങളിലെ സാമൂഹ്യ സുരക്ഷാ – ക്ഷേമനിധി പെന്‍ഷനുകളുടെ സഹകരണ സംഘം വഴിയുള്ള വിതരണം ഈ മാസം 24 മുതല്‍ ആരംഭിക്കും. ഇതിനാവശ്യമായ 1941.17 കോടിരൂപ ധനവകുപ്പ് ഉടന്‍ അനുവദിക്കും.

ക്ഷേമ പെന്‍ഷന്‍ വിതരണത്തില്‍ കാലതാമസം ഉണ്ടാകരുതെന്ന് സര്‍ക്കാര്‍ നിലപാടിന്റെ അടിസ്ഥാനത്തിലാണ് 53.04 ലക്ഷംപേര്‍ക്ക് ഓണത്തിന് മുന്‍പ് ക്ഷേമ പെന്‍ഷന്‍ ലഭ്യാമാക്കാനുള്ള തീരുമാനത്തിലെത്തിയത്. സാമൂഹ്യ സുരക്ഷാ – ക്ഷേമനിധി പെന്‍ഷനുകളില്‍കുറഞ്ഞത് 3600 രൂപവീതം ലഭിക്കും. ഇതിനാവശ്യമായ 1941.17 കോടിരൂപ ധനവകുപ്പ് ഉടന്‍ അനുവദിക്കും.

സഹകരണ സംഘങ്ങള്‍വഴി പെന്‍ഷന്‍ വിതരണം ഈ മാസം 24ന് ആരംഭിക്കാനാണ് നീക്കം. ബാങ്ക് അക്കൗണ്ടിലേക്ക് 29 മുതല്‍ പെന്‍ഷന്‍തുക എത്തും. ക്ഷേമനിധി പെന്‍ഷന്‍ വിതരണവും അന്നുതന്നെ ആരംഭിക്കും. കേരള സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ ലിമിറ്റഡ് എന്ന കമ്പനി വഴിയാണ് പണം ലഭ്യമാക്കുക. 53,04,092 പേര്‍ക്കാണ് പെന്‍ഷന്‍ അര്‍ഹത.

46,47, 616 പേര്‍ക്കാണ് സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ ലഭിക്കുക. ഇതില്‍ 24,27,716 പേര്‍ക്കുള്ള 892.89 കോടിരൂപ ബാങ്ക് അക്കൗണ്ടുവഴിയാകും നല്‍കുക. 22,19,900 പേര്‍ക്കുള്ള 823.58 കോടിരൂപ സഹകരണ സംഘങ്ങള്‍വഴി നേരിട്ട് വീടുകളില്‍ എത്തിക്കും. സര്‍ക്കാര്‍ ധനസഹായം ഉപയോഗിച്ച് പെന്‍ഷന്‍ നല്‍കുന്ന ക്ഷേമനിധി ബോര്‍ഡുകളില്‍ 16 മേഖലയില്‍പ്പെട്ട 6,56,476 തൊഴിലാളികളുണ്ട്. ഇവര്‍ക്കെല്ലാം അതത് ബോര്‍ഡുകള്‍ വഴിയാകും പെന്‍ഷന്‍ വിതരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel