‘പൊറിഞ്ചു മറിയം ജോസ്’ തിരക്കഥ മോഷ്ടിച്ചതോ ?

ജോഷി സംവിധാനം ചെയ്ത് ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന’ പൊറിഞ്ചു മറിയം ജോസ് ‘ എന്ന സിനിമ തന്റെ വിലാപ്പുറങ്ങള്‍ എന്ന നോവലിനെ ആധാരമാക്കി താന്‍തന്നെ എഴുതിയ തിരക്കഥ മോഷ്ടിച്ചിട്ടുള്ളതാണെന്ന് എഴുത്തുകാരി ലിസി ജോയി. നോവലിസ്റ്റും തിരക്കഥാകൃത്തുമായ തന്നോട് ഡേവിഡ് കാച്ചപ്പള്ളിയും സംവിധായകന്‍ ജോഷിയും ചതിയാണ് ചെയ്യുന്നതെന്നും ലിസി ആരോപിക്കുന്നു.

2017 ല്‍ ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷനു വേണ്ടി ഡേവിഡ് കാച്ചപ്പിള്ളിയും സംവിധായകന്‍ ടോം ഇമ്മട്ടിയും ഡാനി പ്രൊസ്‌കഷന്റെ ജോണി വട്ടക്കുഴിയുമാണ് വിലാപ്പുറങ്ങളിലെ കാട്ടാളന്‍ പൊറിഞ്ചുവിനെ മുഖ്യകഥാപാത്രമാക്കി തിരക്കഥയെഴുതാന്‍ ആവശ്യപ്പെട്ടത്. തുടര്‍ന്ന് ‘കാട്ടാളന്‍ പൊറിഞ്ചു ‘എന്ന പേരില്‍ ഡാനി പ്രൊഡക്ഷന്‍ രജിസ്റ്റര്‍ 2018ല്‍ ഫിലീം ചേംബറില്‍ തിരക്കഥ രെജിസ്റ്റര്‍ ചെയ്തതുമാണ്. മമ്മുട്ടിയാണ് നായകനെന്നും പറഞ്ഞിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News