പി ചിദംബരം അറസ്റ്റില്‍; സിബിഐ സംഘം വീട്ടിലെത്തിയത് മതില്‍ ചാടിക്കടന്ന്

ഐഎന്‍എക്‌സ് മീഡിയ കേസില്‍ പി ചിദംബരത്തിനെ അറസ്റ്റ് ചെയ്തു. ചിദംബരത്തിന്റെ വസതിയിലെത്തിയ സിബിഐ-എന്‍ഫോഴ്‌സ്‌മെന്റ് സംഘമാണ് അറസ്റ്റ് ചെയ്തത്. നാടകീയ രംഗങ്ങള്‍ക്ക് ശേഷമായിരുന്നു അറസ്റ്റ്.

എഐസിസി ആസ്ഥാനത്തെത്തി മാധ്യമങ്ങളെ കണ്ട ചിദംബരം താന്‍ നിരപരാധിയാണെന്ന് പറയുകയും തനിക്കെതിരെ കുറ്റപത്രമില്ലെന്നും പറഞ്ഞിരുന്നു. പത്രസമ്മേളനം കഴിഞ്ഞ് പുറത്തിറങ്ങിയ ചിദംബരം നേരെ അദ്ദേഹത്തിന്റെ വസതിയിലേക്ക് പോയി. ഈ സമയം എഐസിസി ആസ്ഥാനത്തിന്റെ പുറത്ത് സിബിഐ സംഘം കാത്തുനിന്നിരുന്നു.

വസതിയിലേക്ക് പോയ ചിദംബരത്തെ സിബിഐ-എന്‍ഫോഴ്‌സ്‌മെന്റ് സംഘവും പിന്തുടര്‍ന്നു. അദ്ദേഹത്തിന്‍ വീടിനു മുന്നില്‍ നിരവധി പ്രവര്‍ത്തകരും തടിച്ചുകൂടിയിരുന്നു. വീട്ടിലെത്തിയ ഇരുപതോളം സിബിഐ സംഘം മതില്‍ ചാടി കടന്നാണ് വീട്ടില്‍ പ്രവേശിച്ചത്. തുടര്‍ന്ന് ഏറെ നാടകീയരംഗങ്ങള്‍ക്ക് ശേഷമായിരുന്നു അറസ്റ്റ്.

സിബിഐയുടെ മൂന്ന് സംഘങ്ങള് സ്ഥലത്തെത്തിയിരുന്നു. പുറത്ത് കൂടിവനിന്ന കോണ്ഗ്രസ് പ്രവര്ത്തകര് സംഘര്ഷമുണ്ടാക്കി. തുടര്ന്ന് പൊലീസിന്റെ സഹായം തേടുകയായിരുന്നു സിബിഐ. സിബിഐ ഉള്ളിലേക്ക് പ്രവേശിക്കാതിരിക്കാന് ഗേറ്റ് അടച്ചിരുന്നു. ഇത് തള്ളിത്തുറന്നാണ് ഒരു സംഘം അകത്തു കടന്നത്.

ഒളിവില്‍ പോയ ചിദംബരത്തിനെതിരെ സിബിഐയും എന്‍ഫോഴ്സ്മെന്റും ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍് ചിദംബരം വൈകുന്നേരം എഐസിസി ആസ്ഥാനത്തെത്തി മാധ്യമങ്ങളെ കണ്ടിരുന്നു.

ഐഎന്‍എക്‌സ് മീ്ഡിയാ കേസിന്‍ താന്‍ നിരപരാധിയാണെന്ന് ചിദംബരം പറഞ്ഞു. എഫ്‌ഐആറില്‍ തനിക്കെതിരെ ഒരു കുറ്റവും ചാര്‍ത്തിയിട്ടില്ല. തനിക്കെതിരെ പ്രചരിപ്പിക്കുന്നത് കള്ളങ്ങളാണെന്നും ചിദംബരം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News