മുന്നിലുള്ളത് മുപ്പത് ദിവസം; സുമനസുകള്‍ കനിഞ്ഞാല്‍ അവര്‍ ഒന്നിച്ച് ജീവിതത്തിലേക്ക് നടന്നുകയറും

കരൾ മാറ്റ ശസ്ത്രക്രിയ നടത്താനായി സഹായം തേടുകയാണ് കോഴിക്കോട് മലാപ്പറമ്പ് സ്വദേശി ദിനൂപ്. ചികിത്സക്കായി വലിയ തുക സമാഹരിക്കാൻ ഈ നിർദ്ധന കുടുംബത്തിന് സാധിച്ചിട്ടില്ല. ഒരു മാസത്തിനുള്ളിൽ ശസ്ത്രക്രിയ വേണമെന്നിരിക്കെ ആണ് ഈ യുവാവ് സഹായം തേടുന്നത്

ഇത് കോഴിക്കോട് മലാപ്പറമ്പ് സ്വദേശി ദിനൂപ് .കരൾ രോഗ ബാധിതനായി കഴിഞ്ഞ 8 മാസക്കാലമായി ചികിത്സയിൽ ആണ്.

കരൾ മാറ്റി വെച്ചാൽ മാത്രമേ തിരികെ ജീവിതത്തിലേക്കു മടങ്ങി വരാൻ സാധിക്കുകയുള്ളു. ഓട്ടോ ഡ്രൈവർ ആയിരുന്ന ഇയാൾക് മറ്റു വരുമാന മാര്ഗങ്ങള് ഒന്നുമില്ല.

പ്രായമായ അമ്മയും ഭാര്യയും രണ്ടു കുഞ്ഞുങ്ങളും എന്തു ചെയ്യണമെന്ന് പോലും അറിയാതെ നിസ്സഹായയാർ. ആകെ ഉള്ള വീട് പണയത്തിലും.

കോഴിക്കോട്ടെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രായമായ ആ ‘അമ്മ മകന് വേണ്ടി സ്വീപ്പർ ജോലി ചെയുന്നു. ചികിത്സയ്ക്കു ആവശ്യമായ പണത്തിൽ ഒരു പങ്ക് പോലും ആവില്ല അത്.

ഒരു മാസം കൊണ്ട് ഓപ്പറേഷൻ നടത്തണം. 30 ലക്ഷം രൂപയാണ് ചിലവ്. കരൾ നല്കാൻ ഭാര്യ തയ്യാറാണെകിലും ഒരു ആയുസ്സിൽ പോലും സ്വപ്നം കാണാത്ത പണം ആണ് ആ കുടുംബത്തിന് ഇപ്പോൾ ആവശ്യം

മലപറംബ് മാസ് വായന ശാലയുടെ നേതൃത്വത്തിൽ സഹായ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. സഹായം ലഭിക്കുന്നുണ്ടെകിലും ഒരു മാസത്തിനുള്ളിൽ വലിയ തുക കണ്ടെത്താനുള്ള ശ്രമത്തിലാണ്

മകന്റെ ജീവിതത്തോലേക്കുള്ള മടങ്ങി വരവിനു ഒരു മാസത്തെ മാത്രം ആയുസ്സാണ് ഉള്ളത്. നല്ല മനസുള്ളവർക് സഹായിക്കുക. ഒരു കുടുംബത്തിന് വേണ്ടി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here