കെവിന്‍ വധക്കേസ്; ഷാനു ചാക്കോ ഉള്‍പ്പെടെ പത്ത് പേര്‍ക്കുമെതിരെ നരഹത്യ ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍: വിധി ശനിയാഴ്ച

കെവിന്‍ വധക്കേസില്‍ ഷാനു ചാക്കോ ഉള്‍പ്പെടെ പത്ത് പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. കൊലപാതകം, ഗൂഢാലോചന, തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകളാണ് തെളിയിക്കപ്പെട്ടത്.

നീനുവിന്റെ പിതാവ് ചാക്കോ ഉള്‍പ്പെടെ നാല് പേരെ കോടതി വെറുതേ വിട്ടു. സംഭവം ദുരഭിമാനക്കൊലയെന്ന നിരീക്ഷണവും കോടതിയില്‍ നിന്നുണ്ടായി. കേസില്‍ ശനിയാഴ്ച്ച ശിക്ഷാ വിധിയുണ്ടാകും.

പതിനാല് പ്രതികളില്‍ ഷാനു ചാക്കോ ഉള്‍പ്പെടെ പത്ത് പേര്‍ക്കുമെതിരെ നരഹത്യ ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ നിലനില്‍ക്കുമെന്നാണ് കോടതി കണ്ടെത്തി.
IPC 302 നരഹത്യ , 364 a തട്ടിക്കൊണ്ടുപോയി വിലപേശല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങള്‍ 10 പ്രതികള്‍ ചെയ്തിട്ടുണ്ടെന്നാണ് കോടതിയുടെ കണ്ടെത്തല്‍.

നീനുവിന്റെ സഹോദരനായ ഒന്നാം പ്രതി ഷാനു ചാക്കോയ്ക്ക് പുറമെ 2 മുതല്‍ നാല് വരെയുള്ള പ്രതികള്‍ക്കും ,6 മുതല്‍ 9 വരെയുള്ളവര്‍ക്കും ,11,12 പ്രതികള്‍ക്ക് മേലും കുറ്റങ്ങള്‍ തെളിഞ്ഞു. നീനുവിന്റെ സഹോദരന്‍ ഷാനുവിന് പുറമെ രണ്ടാം പ്രതി നിയാസ് മോന്‍, നാലാം പ്രതി റിയാസ് ഇബ്രാഹിം കുട്ടി എന്നിവര്‍ക്കെതിരെ പ്രത്യേക ഗൂഢാലോചന കുറ്റവും തെളിയിക്കപ്പെട്ടു.

ആറ് പ്രതികള്‍ ഭവന ദേദനം, നാശനഷ്ടം ഉണ്ടാക്കല്‍, തടഞ്ഞുവെക്കല്‍ എന്നിവ ചെയ്‌തെന്ന് കണ്ടെത്തി. വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റങ്ങളാണ് തെളിഞ്ഞതെന്ന് പ്രോസിക്യൂട്ടര്‍ സി എസ് അജയന്‍ പറഞ്ഞു

എന്നാല്‍ നീനുവിന്റെ പിതാവും കേസിലെ അഞ്ചാം പ്രതിയുമായ ചാക്കോ ഉള്‍പ്പെടെ നാല് പേരെ കോടതി വെറുതെ വിട്ടു.

പത്താം പ്രതി വിഷ്ണു, 13, 14 പ്രതികളായ ഷിനു, റെമീസ് എന്നിവരാണ് ഒഴിവാക്കപ്പെട്ട മറ്റുള്ളവര്‍. സംശയത്തിന്റെ ആനുകൂല്യം നല്‍കിയാണ് ഇവരെ കുറ്റവിമുക്തരാക്കിയത്

സംഭവം ദുരഭിമാനക്കൊലയെന്ന സുപ്രധാന നിരീക്ഷണവും കോടതിയില്‍ നിന്നുണ്ടായി. കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയ പ്രതികള്‍ക്കുള്ള ശിക്ഷ ശനിയാഴ്ച വിധിക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News