ബാറിലുണ്ടായ അടിപിടി; യുവാവിനെ തല്ലിക്കൊന്ന് കടലില്‍ കെട്ടിത്താഴ്ത്തി; കുറ്റം സമ്മതിച്ച് ഗുണ്ടാസംഘം

ക്രിമിനല്‍ സംഘങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് യുവാവിനെ തല്ലിക്കൊന്ന് കടലില്‍ കെട്ടിത്താഴ്ത്തി. ഇക്കഴിഞ്ഞ 19-ാം തിയതിയാണ് ഗുണ്ടാസംഘങ്ങള്‍ തമ്മില്‍ കൈയ്യേറ്റം നടന്നത്‌.

പുന്നപ്രയിലെ ബാറില്‍ തുടങ്ങിയ തമ്മിലടിക്കൊടുവിലാണ് പറവൂരിലെ മനു എന്ന 27കാരനെ പത്രോസ് സൈമണ്‍ എന്നിവരുടെ നേതൃത്ത്വത്തിലുള്ള ഗുണ്ടാസംഘം തല്ലി കൊലപ്പെടുത്തിയ ശേഷം കടലിന്‍ കൊണ്ട് കെട്ടിത്താഴ്ത്തിയതായ് പോലീസിനോട് സമ്മതിച്ചത്.

19 ന് ബാറില്‍ നടന്ന അടിപിടിക്ക് ശേഷം മനുവിനെ കാണാനില്ല എന്ന വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അലപ്പുഴ ഡിവൈഎസ്പി യുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.

മനുവിന്റ കൊലപാതകത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന രണ്ട് പേര്‍ പോലീസ് കസ്റ്റഡിയിലാണ് ഇവരെ കൂടുതല്‍ ചോദ്യം ചെയ്യലിനു വിധേയരാക്കും പ്രതികളുടെ കുറ്റസമ്മതം പൂര്‍ണ്ണമായി വിശ്വാസത്തിലെടുത്തിട്ടില്ലെന്ന് ഡിവൈഎസ്പി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here