കാട്ടുതീ: എന്തുകൊണ്ട് ഒരു മാധ്യമം പോലും മിണ്ടുന്നില്ല

ആമസോണ്‍ കാടുകളില്‍ കാട്ടുതീ പടരുന്നത് അവഗണിക്കുന്ന മാധ്യമങ്ങളെ ചോദ്യംചെയ്ത് ഹോളിവുഡ് താരം ഡി കാപ്രിയോ.

കത്തിയെരിയുന്ന ആമസോണ്‍ കാടുകളുടെ ചിത്രം ഇന്‍സ്റ്റഗ്രാം വഴി പങ്കുവച്ചുകൊണ്ടാണ് ഡി കാപ്രിയോ മാധ്യമങ്ങളുടെ വാര്‍ത്താതമസ്‌കരണത്തെ ചോദ്യം ചെയ്യുന്നത്.

ഡി കാപ്രിയോയുടെ വാക്കുകള്‍:

ഭൂമിയിലെ ഏറ്റവും വലിയമഴക്കാടുകള്‍, ഭൂമിയിലെ ജീവജാലങ്ങള്‍ക്കുവേണ്ട ജീവവായുവിന്റെ 20 ശതമാനം പുറത്തുവിടുന്ന മേഖല, ലോകത്തിന്റെ ശ്വാസകോശമെന്ന് വിശേഷിപ്പിക്കാവുന്നയിടം, കഴിത്ത 16 ദിവസമായി അത് കത്തിയമരുകയാണ്. അക്ഷരാര്‍ഥത്തില്‍ ഒറ്റ മാധ്യമംപോലും അതേക്കുറിച്ച് മിണ്ടുന്നില്ല, എന്തുകൊണ്ട്?.

വിഷയം ഡി കാപ്രിയോ ഏറ്റെടുത്തതോടെ പിന്തുണയുമായി ലോകമെമ്പാടുമുള്ള ചലച്ചിത്രതാരങ്ങള്‍ രംഗത്തുവന്നു.

ബോളിവുഡ് താരങ്ങളായ അക്ഷയ് കുമാര്‍, പൂജ ബത്ര, ബിപാഷ ബസു, മല്ലെയ്ക അറോറ, ശ്രദ്ധകപൂര്‍ തുടങ്ങിയവര്‍ പോസ്റ്റ് പങ്കുവച്ചു. ആഗോള പരിസ്ഥിതി വിഷയങ്ങളില്‍ മുമ്പും ഡി കാപ്രിയോ ശക്തമായ നിലപാടുകള്‍ എടുത്തിട്ടുണ്ട്.

കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളെ അവഗണിച്ചുതള്ളുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ശക്തനായ വിമര്‍ശകന്‍ കൂടിയാണ് ഡി കാപ്രിയോ. 2017ല്‍ അമേരിക്കയില്‍ ട്രംപിനെതിരെ നടന്ന ജനകീയ കാലാവസ്ഥാമാര്‍ച്ചില്‍ താരം പങ്കെടുത്തത് വലിയ വാര്‍ത്തയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here