ആസിഡ് ആക്രമണത്തിനു ശേഷവും നായികയെ കാണാന്‍ നല്ല ഭംഗിയുണ്ട്; ‘ഉയരെ’ വിമര്‍ശിച്ച് ഹരീഷ് പേരടി

ആസിഡ് ആക്രമണത്തെ അതിജീവിച്ച പെണ്‍കുട്ടിയുടെ കഥ പറയുന്ന ഉയരെ സിനിമയെ വിമര്‍ശിച്ച് നടന്‍ ഹരീഷ് പേരടി.

ഹരീഷ് പേരടിയുടെ വാക്കുകള്‍:

ആസിഡ് ആക്രമണത്തിനു ശേഷവും നായികയെ കാണാന്‍ നല്ല ഭംഗിയുണ്ട്… എന്നാല്‍ ആ സിനിമയിലെ തന്നെ ആസിഡ് ആക്രമണ അതിജീവന കേന്ദ്രത്തിലെ മറ്റു പെണ്‍കുട്ടികള്‍ക്കൊന്നും ആ ഭംഗിയില്ലാ.. (ജീവിത യാഥാര്‍ത്ഥ്യങ്ങളാണെന്ന് തോന്നുന്നു.)…

സൗന്ദര്യം ഒന്നുമല്ലാ കഴിവാണ് പ്രധാനം എന്ന് പറയുന്ന സിനിമയില്‍ പോലും നായികയുടെ സൗന്ദര്യം നിലനിര്‍ത്താനുള്ള ആ കച്ചവട ബുദ്ധിക്കു മുന്നില്‍ കൈയ്യടിച്ചേ പറ്റു…. ഇടതു ഭാഗവും വലതു ഭാഗവും കൃത്യമായി അളന്നു മുറിച്ചുള്ള ആസിഡ് ആക്രമണം… എത്ര മനോഹരമാണത്.. (ഇതൊക്കെ കാണുമ്പോഴാണ് സങ്കേതികത ഇത്രയൊന്നും വളരാത്ത കാലത്തുള്ള സൂര്യമാനസത്തിന്റെ സംവിധായകന്‍ വിജി തമ്പി സാറിനൊരു ഉമ്മ കൊടുക്കാന്‍ തോന്നുന്നത്)..

ഇത്തരം സിനിമകള്‍ ഒരു പാട് ഫെസ്റ്റിവലുകള്‍ ഇനിയും കയറി ഇറങ്ങുതോറും നല്ല ആസിഡ് ഏറുക്കാരെ തേടി പുറം രാജ്യങ്ങളില്‍ നിന്ന് ആളു വരുമോ എന്നാണെന്റെ പേടി….

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here