പി ചിദംബരത്തിന് എന്‍ഫോഴ്സ്മെന്റ് അറസ്റ്റില്‍ നിന്ന് ഇടക്കാല സംരക്ഷണം; തിങ്കളാഴ്ച വരെ അറസ്റ്റ് പാടില്ലെന്ന് സുപ്രീംകോടതി

പി ചിദംബരത്തിന് എന്‍ഫോഴ്സ്മെന്റ് അറസ്റ്റില്‍ നിന്ന് ഇടക്കാല സംരക്ഷണം. തിങ്കളാഴ്ച വരെ അറസ്റ്റ് പാടില്ലെന്ന് സുപ്രീംകോടതി. 26ആം തീയതി വരെ തീരുമാനം എടുക്കരുതെന്ന ഇ ഡി യുടെ ആവശ്യം കോടതി അംഗീകരിച്ചില്ല.

മുദ്ര വച്ച കവറിലെ തെളിവ് വാങ്ങാനും കോടതി വിസമ്മതിച്ചു. സിബിഐ കസ്റ്റഡിയില്‍ ആയതിനാല്‍ അറസ്റ്റില്‍ നിന്നുള്ള സംരക്ഷണം ചിദംബരത്തിന് ഗുണം ചെയ്യില്ല

തിങ്കളാഴ്ച വരെ സിബിഐ കസ്റ്റഡിയില്‍ ആയതിനാല്‍ അറസ്റ്റില്‍ നിന്നുള്ള സംരക്ഷണം ഫലത്തില്‍ ചിദംബരത്തിന് ഒരു ഗുണവുമുണ്ടാക്കില്ല. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളിലെ തിരിച്ചടികള്‍ ഇത്തവണ സുപ്രീംകോടതിയില്‍ നിന്ന് ഉണ്ടായില്ല എന്നതാണ് ഏക ആശ്വാസം.

കേസില്‍ കുറ്റം ചാര്‍ത്തി അന്തിമ വിധി പറയും പോലെയാണ് ഹൈക്കോടതി ഉത്തരവിറക്കിയതെന്ന് ചിദംബരം സുപ്രീംകോടതിയില്‍ പറഞ്ഞു. വിധി പറയാന്‍ മാറ്റിയ ശേഷം എന്‍ഫോഴ്സ്മെന്റ് നല്‍കിയ കുറിപ്പ് ആധാരമാക്കിയാണ് ഹൈക്കോടതി ജാമ്യം നിഷേധിച്ചത്.

ഉത്തരവിനെ വിമര്‍ശിച്ച് ചിദംബരത്തിന്റെ അഭിഭാഷകന്‍ കപില്‍ സിബല്‍ ചൂണ്ടിക്കാട്ടി. ഇടക്കാല സംരക്ഷണത്തെ എന്‍ഫോഴ്സ്മെന്റ് എതിര്‍ത്തു. തിങ്കളാഴ്ച വരെ തീരുമാനം എടുക്കരുതെന്ന് ആവശ്യപ്പെട്ടെങ്കിലും കോടതി അംഗീകരിച്ചില്ല.

കസ്റ്റഡിയില്‍ ലഭിക്കാന്‍ ഇലക്ട്രോണിക് അടക്കം ശക്തമായ തെളിവുകള്‍ ഉണ്ട്. വന്‍ ഗൂഢാലോചന കണ്ടെത്താന്‍ കസ്റ്റഡിയില്‍ ആവശ്യമാണെന്നുമായിരുന്നു എന്‍ഫോഴ്സ്മെന്റ് വാദം.

ചിദംബരവുമായി ബന്ധപ്പെട്ട് വിദേശത്ത് 17 ബാങ്ക് അക്കൗണ്ടുകളും 10 വസ്തുവകകളും കണ്ടെത്തി എന്നും കോടതിയെ അറിയിച്ചു.  ജസ്റ്റിസ് ആര്‍ ഭാനുമതി അധ്യക്ഷയായ 2 അംഗ ബെഞ്ചാണ് ഇടക്കാല സംരക്ഷണം നല്‍കി ഉത്തരവിറക്കിയത്.

ഉത്തരവ് വായിച്ചതിന് പിന്നാലെ മുദ്ര വച്ച കവറില്‍ തെളിവുകള്‍ കൈമാറാന്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്ത ശ്രമിച്ചെങ്കിലും കോടതി വാങ്ങാന്‍ കൂട്ടാക്കിയില്ല. സിബിഐ അറസ്റ്റിനെ ചിദംബരം കുറ്റപ്പെടുത്തി. നടപടി ഭരണഘടനാ ലംഘനമാണ്.

സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തിട്ടുണ്ട് എന്ന് പറഞ്ഞ ശേഷവും അറസ്റ്റ് ചെയ്യുകയായിരുന്നുവെന്നും വ്യക്തമാക്കി. 26ആം തീയതി വരെ ചിദംബരം സിബിഐ കസ്റ്റഡിയിലാണ്. ഇത് പരിഗണിച്ച കോടതി സിബിഐ അറസ്റ്റില്‍ നിന്ന് സംരക്ഷണം തേടിയുള്ള ഹര്‍ജി തിങ്കളാഴ്ച കേള്‍ക്കാനും തീരുമാനിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News