കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഡിവൈഎഫ്‌ഐ യൂത്ത് ബ്രിഗേഡിന്റെ നേതൃത്വത്തില്‍ അറ്റകുറ്റപ്പണികള്‍ക്ക് തുടക്കമായി

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഡിവൈഎഫ്‌ഐ ‘യൂത്ത് ബ്രിഗേഡിന്റെ’ നേതൃത്വത്തില്‍ അറ്റകുറ്റപ്പണികള്‍ക്ക് തുടക്കമായി.ആദ്യ ഘട്ടത്തില്‍ കസേരകളുടെയും സ്ട്രക്ചറുകളുടെയും തകരാറുകള്‍ പരിഹരിച്ച് പെയിന്റ് ചെയ്തു ഉപയോഗ യോഗ്യമാക്കി.

പരിപാടി ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റംഗം വി.വസീഫ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റിയംഗം പി.ഷിജിത്ത് ജില്ല സെക്രട്ടറിയേറ്റംഗം അരുണ്‍, ദീപു പ്രേംനാഥ്, പിങ്കി പ്രമോദ്, എം.സമീഷ്, ആര്‍.ഷാജി, ഫഹദ് എന്നിവര്‍ നേതൃത്വം നല്‍കി.

വരും ദിവസങ്ങളില്‍ മെഡിക്കല്‍ കോളേജ് വാര്‍ഡുകളിലെ പ്ലംബിംഗ്,ഇലക്ട്രിക്കല്‍ അറ്റകുറ്റപ്പണികളും യൂത്ത് ബ്രിഗേഡിന്റെ നേതൃത്വത്തില്‍ നടത്തും.

മെഡിക്കല്‍ കോളേജില്‍ സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ക്ക് സഹായകമാകുന്ന രീതിയില്‍ ഡിവൈഎഫ്‌ഐ യൂത്ത് ബ്രിഗേഡ് തുടര്‍ന്നും പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here