ബിജെപി നേതാക്കള്‍ക്കെതിരെ വാദം കേള്‍ക്കുന്ന ജഡ്ജിന് ഭീഷണി

മുതിര്‍ന്ന ബിജെപി നേതാക്കള്‍ക്കെതിരെ വാദം കേള്‍ക്കുന്ന ജഡ്ജിന് ഭീഷണി. ബാബറി മസ്ജിദ് തകര്‍ത്തതിലെ ക്രിമിനല്‍ ഗൂഢാലോചന കേസില്‍ വാദം കേള്‍ക്കുന്ന സിബിഐ ജഡ്ജ് എസ്‌കെ യാദവിനാണ് ഭീഷണി. സംരക്ഷണം ആവശ്യപ്പെട്ട് ജഡ്ജ് സുപ്രീംകോടതി നോട്ടീസ് അയച്ചു. കോടതി ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ വിശദീകരണം തേടി.

1992 ഡിസംബര്‍ ആറിന് ബാബറി മസ്ജിദ് തകര്‍ത്ത സംഭവത്തിലെ ക്രിമിനല്‍ ഗൂഢാലോചനാ കേസില്‍ മുതിര്‍ന്ന ബിജെപി നേതാക്കളായ അദ്വാനി, ഉമാ ഭാരതി അടക്കമുള്ളവര്‍ പ്രതികളാണ്. ഈ കേസില്‍ വാദം കേള്‍ക്കുന്ന ലക്നൗ സിബിഐ കോടതി ജഡ്ജ് എസ് കെ യാദവിനാണ് ഭീഷണി.

ഭീഷണിയുണ്ടെന്നും പോലീസ് സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ട് ജഡ്ജ് സുപ്രീംകോടതിക്ക് കത്തയച്ചു. ജസ്റ്റിസ്മാരായ ആര്‍ എഫ് നരിമാന്‍, സൂര്യകാന്ത് എന്നിവരടങ്ങിയ ബഞ്ച് ഇന്ന് കത്ത് പരിഗണിച്ചു. എസ് കെ യാദവ് ഏറ്റെടുത്ത ചുമതല പരിഗണിക്കുമ്പോള്‍ സംരക്ഷണമെന്ന ആവശ്യം ന്യായമാണെന്ന് കോടതി നിരീക്ഷിച്ചു.

സംഭവത്തില്‍ കോടതി ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ വിശദീകരണം തേടി. 2 ആഴ്ചയ്ക്ക് അകം മറുപടി നല്‍കണം. അടുത്ത വര്‍ഷം ഏപ്രിലോടെ കേസില്‍ വിധി പറയാന്‍ ഇരിക്കെയാണ് ഭീഷണി. ഭീഷണിയുടെ കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാക്കിയിട്ടില്ല.

നേരത്തെ വിചാരണ പൂര്‍ത്തിയാക്കാന്‍ വേണ്ടി യാദവിന്റെ വിരമിക്കല്‍ പ്രായം സുപ്രീംകോടതി നീട്ടി നല്‍കിയിരുന്നു. 9 മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കാനാണ് കഴിഞ്ഞ മാസം കോടതി ഉത്തരവിട്ടത.്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here