വിടവാങ്ങിയത് ഐതിഹാസിക സമരനേതാവ്

1973 ല്‍ അന്‍പത്തിമൂന്നു ദിവസം നീണ്ടു നിന്ന അദ്ധ്യാപകരുടെയും ജീവനക്കാരുടെയും ഐതിഹാസിക പണിമുടക്ക് സമരത്തിന് നേതൃനിരയില്‍ നിന്ന നേതാവിനെയാണ് സ.മാത്യു സഖറിയയുടെ വേര്‍പാടിലൂടെ നമുക്ക് നഷ്ടമായത്.

ഇദ്ദേഹം എന്‍.ജി.ഒ യൂണിയന്റെ സംസ്ഥാന പ്രസിഡന്റ് ആയിരിക്കുന്ന കാലഘട്ടത്തിലാണ് ഈ സമരം നടന്നത്. സമരത്തിന്റെ ഭാഗമായി നാളുകള്‍ ജയില്‍വാസവും അനുഭവിക്കേണ്ടി വന്നു. ‘എസ്മ ‘ എന്ന കരിനിയമം ആദ്യം പ്രയോഗിക്കപ്പെട്ടത് ഈ സമരത്തിനെതിരെയാണ്. അന്ന് കെ.കരുണാകരനായിരുന്നു മുഖ്യമന്ത്രി.

അഭിവക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗമായിരുന്ന ഇദ്ദേഹം അയര്‍ക്കുന്നത്ത് രൂപീകരിക്കപ്പെട്ട ആദ്യ ഏരിയാ കമ്മിറ്റിയിലെ അംഗമമായിരുന്നു. കര്‍ഷക സംഘം അയര്‍ക്കുന്നം ഏരിയാ പ്രസിഡന്റ്, മണര്‍കാട് പള്ളി ട്രസ്റ്റി, മണര്‍കാട് സെന്റ് മേരീസ് കോളേജ് ഗവേണിംഗ് ബോഡി അംഗം എന്ന നിലകളിലും ഇദ്ദേഹം മുന്‍പ് പ്രവര്‍ത്തിച്ചിരുന്നു.

നിലവില്‍ സി.പി.ഐ.(എം) കണിയാംകുന്ന് ബ്രാഞ്ച് കമ്മിയംഗമായിരുന്നു. റവന്യു വകുപ്പില്‍ ക്ലാര്‍ക്കായി ജോലിയില്‍ പ്രവേശിച്ച ഇദ്ദേഹം ഡെപൂട്ടി കളക്ടറായിട്ടാണ് വിരമിച്ചത്.സര്‍വ്വീസ് കാലത്ത് ഇടതുപക്ഷ സംഘടനാ പ്രവര്‍ത്തനത്തില്‍ സജീവമായിരുന്ന സഖാവ് മികച്ച സംഘാടകനായിരുന്നു. നാട്ടില്‍ കുഞ്ഞുമോന്‍ എന്ന വിളിപ്പേരില്‍ അറിയപ്പെട്ടിരുന്ന സഖാവ് അതിനു ശേഷവും പാര്‍ട്ടി പ്രവര്‍ത്തനത്തിന് വലിയ ശ്രദ്ധ നല്‍കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here