കണ്ണൂര്‍ ഉരുപ്പുംകുറ്റിയില്‍ സ്വകാര്യ പന്നി ഫാമുകളുടെ മറവില്‍ മാലിന്യ നിക്ഷേപം

ഗുരുതര പാരിസ്ഥിതിക പ്രശ്‌നം സൃഷ്ടിച്ച് കണ്ണൂര്‍ ഉരുപ്പുംകുറ്റിയില്‍ സ്വകാര്യ പന്നി ഫാമുകളുടെ മറവില്‍ മാലിന്യ നിക്ഷേപം. പുഴയിലൂടെ മലിന ജലം ഒഴുകുന്നത് പ്രദേശ വാസികള്‍ക്കിടയില്‍ ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാക്കുന്നു.മാലിന്യ പ്രശ്‌നത്തിനെതിരെ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച് പ്രതിഷേധത്തിലാണ് നാട്ടുകാര്‍.

മിച്ചഭൂമി കയ്യേറി സ്വകാര്യ വ്യക്തികള്‍ നടത്തുന്ന പന്നി ഫാമുകളും ഇതിന്റെ മറവില്‍ നടക്കുന്ന മാലിന്യ നിക്ഷേവുമാണ് ഉരുപ്പുംകുറ്റിയിലെ നാട്ടുകാരുടെ ഉറക്കം കെടുത്തുന്നത്. മാലിന്യ കൂമ്പാരമായ കുന്നിന്‍ മുകളില്‍ നിന്നും മഴക്കാലമായതോടെ മഴവെള്ള പാച്ചിലിനൊപ്പം ഒഴുകിയത്തുന്നത് അറവ് മാലിന്യം ഉള്‍പ്പെടെ പരിസ്ഥിതിക്കും മനുഷ്യനും ദോഷകരമായ മലിന്യങ്ങള്‍.ടൗണിലിലെ അറവ് ശാലകളില്‍ നിന്നും കിലോയ്ക്ക് പത്ത് രൂപ വാങ്ങിയാണ് ഈ മാലിന്യങ്ങള്‍ ശേഖരിച്ച് ഫാമിന് സമീപം നിക്ഷേപിക്കുന്നത് എന്ന് നാട്ടുകാര്‍ ആരോപിച്ചു.മാലിന്യം കലര്‍ന്ന പുഴയിലെ വെള്ളം ഉപയോഗിക്കുന്നവര്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതായും പ്രദേശ വാസികള്‍ ചൂണ്ടിക്കാട്ടി.

ലൈസെന്‍സ് ഇല്ലാതെയാണ് പന്നി ഫാമുകളുടെ നടത്തിപ്പ്.മാലിന്യ നിക്ഷേപത്തിന് എതിരെ സേവ് ഉരുപ്പും കുറ്റി എന്ന പേരില്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച് സമരത്തിലാണ് നാട്ടുകാര്‍. പ്രതിഷേധം ശക്തമാവുകയും മാധ്യമ ശ്രദ്ധ നേടുകയും ചെയ്തതോടെ മാലിന്യം നിക്ഷേപിച്ച കുഴികളില്‍ മണ്ണിട്ട് മൂടി മറച്ചിരി ക്കുകയാണ് ഇപ്പോള്‍.ശുദ്ധമായ ജലം ഒഴുകിയിരുന്ന പുഴ ദുര്‍ഗന്ധം വമിക്കുന്ന മാലിന്യങ്ങളും പുഴുക്കളും കൊണ്ട് നിറഞ്ഞിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News