റെക്കോര്‍ഡ് തിരുത്തിക്കുറിച്ച് ഇന്ത്യന്‍ പേസ് ബൗളര്‍ ജസപ്രീത് ബുമ്ര. ഏറ്റവും കുറഞ്ഞ പന്തുകളില്‍ 50 ടെസ്റ്റ് വിക്കറ്റ് നേടിയ ഇന്ത്യന്‍ താരം എന്ന റെക്കോഡാണ് ബുമ്ര സ്വന്തമാക്കിയത്.
ഇതോടെ ആര്‍ അശ്വിന്റെ റെക്കോഡാണ് ബുമ്ര മറികടന്നത്. 2597 പന്തുകള്‍ എറിഞ്ഞാണ് അശ്വിന്‍ 50 വിക്കറ്റ് നേടിയതെങ്കില്‍ ബുമ്രയ്ക്ക് 50 തികയ്ക്കാന്‍ 2464 പന്തുകളെ വേണ്ടി വന്നുള്ളൂ.
അതേസമയം ഏറ്റവും കുറഞ്ഞ മത്സരങ്ങളില്‍ 50 വിക്കറ്റ് എന്ന അശ്വിന്റെ റെക്കോഡ് ഇപ്പോഴും ഭദ്രമാണ്. ഒമ്പത് ടെസ്റ്റിലെ 16 ഇന്നിംഗ്സില്‍ നിന്ന് അശ്വിന്‍ 50 വിക്കറ്റ് നേടിയപ്പോള്‍ 11 ടെസ്റ്റില്‍ 21 ഇന്നിംഗ്സിലാണ് ബുംറയ്ക്ക് 50 തികയ്ക്കാനായത്.
ഇന്ത്യന്‍ സ്പിന്‍ മാന്ത്രികന്‍ അനില്‍ കുംബ്ലെയാണ് ഈ പട്ടികയില്‍ രണ്ടാമത്. 10 ടെസ്റ്റിലെ 20 ഇന്നിംഗ്സിലാണ് കുംബ്ലെ 50 തികച്ചത്.
അതേസമയം പേസര്‍മാരുടെ പട്ടികയില്‍ ബുമ്രയാണ് ഒന്നാമത്. 13 ടെസ്റ്റില്‍ നിന്ന് 50 വിക്കറ്റെടുത്ത മുഹമ്മദ് ഷമിയുടേയും വെങ്കടേഷ് പ്രസാദിന്റേയും റെക്കോഡാണ് ബുമ്ര തിരുത്തിയത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here