മലമ്പുഴ ഡാമിൽ നടപ്പിലാക്കിയ കൂട് മത്സ്യ കൃഷി വിളവെടുപ്പ് തുടങ്ങി

പാലക്കാട് മലമ്പുഴയിൽ നടപ്പിലാക്കിയ കൂട് മത്സ്യ കൃഷിയിയുടെ വിളവെടുപ്പ് തുടങ്ങി. ഡാമിനകത്ത് പ്രത്യേകം തയ്യാറാക്കിയ കൂടുകളിൽ പരീക്ഷണാടിസ്ഥാനത്തിലാണ് മത്സ്യകൃഷി നടത്തിയത്. 72000 മത്സ്യക്കുഞ്ഞുങ്ങളെയാണ് കൂടുകളിൽ നിക്ഷേപിച്ചിരുന്നത്.

കഴിഞ്ഞ മാര്‍ച്ച് മാസത്തിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ മലമ്പുഴ ഡാമിനകത്ത് കൂട് മത്സ്യകൃഷിക്ക് തുടക്കം കുറിച്ചത്. പ്രത്യേകം തയ്യാറാക്കിയ 72 കൂടുകളിലാണ് മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിച്ചത്. വിജയവാഡയിലെ ആര്‍ ജി സി അക്വാടിക് സെന്ററില്‍ ഉല്‍പ്പാദിപ്പിച്ച ഗിഫ്റ്റ് തിലോപ്പി വിഭാഗത്തില്‍പ്പെട്ട ആയിരം മത്സ്യക്കുഞ്ഞുങ്ങളെ വീതമാണ് ഓരോ കൂടിലും നിക്ഷേപിച്ചത്. ആറ് മാസം കഴിഞ്ഞപ്പോൾ പ്രതീക്ഷയ്ക്കൊത്ത വിളവാണ് കൂടുകളിൽ നിന്ന് ലഭിക്കുന്നത്.

ഫിർമയുടെ നിയന്ത്രണത്തിൽ തുടങ്ങിയ കൃഷി ഇപ്പോൾ സംസ്ഥാന മത്സ്യകർഷക വികസന ഏജൻസിയുടെ നേതൃത്വത്തിലാണ് നടക്കുന്നത്. 8 സ്വാശ്രയ സംഘങ്ങളിലെ 113 മത്സ്യത്തൊഴിലാളികളാണ് പദ്ധതിയുടെ ഗുണഭോക്താക്കൾ.

സമീകൃതാഹാരം നൽകി വളർത്തിയ മത്സ്യത്തിന് 1ന് ഒരു കിലോ വരെ തൂക്കമുണ്ട്. വിളവെടുപ്പിന് ശേഷം മലമ്പുഴയിലെ മത്സ്യവിപണന കേന്ദ്രത്തിലെത്തിച്ചാണ് വിൽപന നടത്തുന്നത്. ഒരു കോടിയോളം രൂപ മുടക്കിയാണ് പദ്ധതി നടപ്പിലാക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here