പ്രളയ രക്ഷാ പ്രവർത്തനത്തിൽ സേവനം നടത്തിയവർക്ക്  കണ്ണൂർ ജില്ലാ ഭരണകൂടത്തിന്റെ ആദരം

പ്രളയ രക്ഷാ പ്രവർത്തനത്തിൽ സേവനം നടത്തിയവർക്ക്  കണ്ണൂർ ജില്ലാ ഭരണകൂടത്തിന്റെ ആദരം. പ്രളയത്തിൽ ജീവഹാനി സംഭവിച്ചവരുടെ ആശ്രിതർക്കുള്ള ധനസഹായ ഉത്തരവ് മുഖ്യമന്ത്രി കൈമാറി. ചടങ്ങിൽ വച്ച് കണ്ണൂർ ജില്ലാ പഞ്ചായത്ത് ഒരു കോടി രൂപ മുഖ്യമന്ത്രുയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് നൽകി.

കേരളത്തിന്റെ സൈന്യമായ മത്സ്യത്തൊഴിലാളികൾ,വിവിധ സന്നദ്ധ സംഘടനകൾ,സർക്കാർ വകുപ്പുകൾ തുടങ്ങി പ്രളയത്തിൽ രക്ഷകരായവരെയാണ് കണ്ണൂർ ജില്ലാ ഭരണകൂടം ആദരിച്ചത്. സ്വന്തം ജീവൻ പണയം വച്ച് രക്ഷാ പ്രവർത്തനത്തിന് ഇറങ്ങിയവരോട് കേരളം കടപ്പെട്ടിരിക്കുന്നുവെന്ന് ചടങ്ങ് ഉദ്‌ഘാടനം ചെയ്ത മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

ഒത്തൊരുമായാണ് ദുരന്തങ്ങളെ അതിജീവിക്കാൻ കേരളത്തിന് കരുത്താകുന്നത്.ദുരന്തങ്ങൾ ഉണ്ടാകാതിരിക്കാൻ മുൻകരുതൽ കൂടി അവശ്യമാണ്.അപകടം പതിയിരിക്കുന്ന സ്ഥലങ്ങളിൽ നിന്ന് മാറി താമസിക്കണം.

സ്വന്തമായി വേറെ  സ്ഥലമില്ലാത്തവർക്ക് ആവാസ കേന്ദ്രം ഒരുക്കാൻ സർക്കാർ സഹായം നൽകും. മണ്ണിടിച്ചിൽ സാധ്യതയുള്ള സ്ഥലങ്ങളിൽ കെട്ടിടങ്ങൾ നിർമിക്കാൻ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ ഒരു കോടി രൂപ ഉൾപ്പെടെ വിവിധ സ്ഥാപനങ്ങളും സംഘടനകളും വ്യക്തികളും ചടങ്ങിൽ വച്ച് മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായം നൽകി. പ്രളയത്തിൽ ജീവഹാനി സംഭവിച്ചവർക്ക് ധനസഹായം അനുവദിച്ചു കൊണ്ടുള്ള ഉത്തരവ് ആശ്രിതർക്ക് മുഖ്യമന്ത്രി കൈമാറി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News