Education: വിദ്യാഭ്യാസ മേഖലയിലെ പ്രകടന മികവ്; കേരളത്തിന് അഭിമാന നേട്ടം

വിദ്യാഭ്യാസ മേഖലയിലെ പ്രകടന മികവ് അടിസ്ഥാനമാക്കിയുള്ള ഗ്രേഡിങ് സൂചികയിൽ കേരളത്തിന്(keralam) അഭിമാനകരമായ നേട്ടം. വിദ്യാഭ്യാസ മന്ത്രാലയം പുറത്തുവിട്ട 2020-21 ലെ പെർഫോമൻസ് ഗ്രേഡിംഗ് ഇൻഡക്സ്(PGI) റിപ്പോർട്ടിലാണ് കേരളം ലെവൽ 2ൽ ഇടം പിടിച്ചത്. കേരളം ഉൾപ്പെടെ ഏഴ് സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും ലെവൽ 2 പട്ടികയിൽ ഉണ്ട്. സ്കൂൾ വിദ്യാഭ്യാസത്തിന്റെ വിജയത്തെയും പ്രകടനത്തെയും അടിസ്ഥാനമാക്കിയുള്ള വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ റിപ്പോർട്ടിലാണ് കേരളം അഭിമാനകരമായ നേട്ടം കൈവരിച്ചത്.

ആകെ ആയിരം പോയിന്റ് ഉള്ളതിൽ 901 നും 950നും ഇടയിലാണ് കേരളം നേടിയത്. ഇന്ത്യയിൽ സാക്ഷരതയുടെ പട്ടികയിൽ ഏറെ മുന്നിൽ നിൽക്കുന്ന കേരളം പലതവണയായാണ് മറ്റു സംസ്ഥാനങ്ങൾക്ക് മാതൃകയായത്. എൻ ഐആർഎഫിന്റെ റാങ്കിങ്ങിൽ കേരളത്തിൽ നിന്നുള്ള മൂന്നു സർവകലാശാലകൾ ആദ്യ നൂറിൽ ഇടം നേടിയതായിരുന്നു മറ്റൊരു നേട്ടം. കേരളത്തിനു പുറമേ പഞ്ചാബ്, ചണ്ഡിഗഡ്, മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാൻ, ആന്ധ്രാപ്രദേശ് എന്നി സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും പിജിഐയുടെ ലെവൽ II റാങ്കിങ്ങിൽ ഉണ്ട്.

14.9 ലക്ഷം സ്‌കൂളുകളും 95 ലക്ഷം അധ്യാപകരും വിവിധ സാമൂഹിക-സാമ്പത്തിക പശ്ചാത്തലങ്ങളിൽ നിന്നുള്ള ഏകദേശം 26.5 കോടി വിദ്യാർത്ഥികളുമുള്ള ഇന്ത്യൻ വിദ്യാഭ്യാസ സമ്പ്രദായം ലോകത്തിലെ ഏറ്റവും വലിയ വിദ്യാഭ്യാസ സമ്പ്രദായങ്ങളിൽ ഒന്നുകൂടിയാണ്. സ്കൂളുകളുടെ പ്രകടന മികവ് അടിസ്ഥാനമാക്കിയുള്ള ഈ ഗ്രേഡിങ് സൂചികയുടെ പ്രധാന ലക്ഷ്യം എല്ലാവർക്കും നല്ല വിദ്യാഭ്യാസം ഉറപ്പ് വരുത്തുന്നതും കോഴ്സുകളിലെ പോരായ്മ തിരുത്തൽ പ്രോത്സാഹിപ്പിക്കുയുമാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News