Bollywood: ‘ബോളിവുഡിനെയാകെ നശിപ്പിക്കാന്‍ എന്റെ സഹോദരന്റെ ബ്രഹ്മാസ്ത്രം മാത്രം മതി’; ആഞ്ഞടിച്ച് സുശാന്ത് സിംഗിന്റെ സഹോദരി

ജീവിതം വേണ്ടുവോളം ആസ്വദിക്കാന്‍ നില്‍ക്കാതെ അകാലത്തില്‍ പൊലിഞ്ഞ ജീവിതമാണ് ബോളിവുഡ് താരം(Bollywood) സുശാന്ത് സിംഗിന്റേത്(Sushant Singh Rajput). സുശാന്തിന്റെ മരണശേഷം യാദൃശ്ചികമെന്നോണം തകര്‍ന്നടിയുന്ന ബോളിവുഡ് ചിത്രങ്ങളുടെ എണ്ണവും കൂടിയിരിക്കുകയാണ്.

സുശാന്ത് സിംഗ് രജ്പുതിന്റെ ആകസ്മികമായ വിയോഗം അദ്ദേഹത്തിന്റെ ആരാധകരെയും മുഴുവന്‍ സിനിമാലോകത്തെയും ഞെട്ടിച്ചുകൊണ്ടായിരുന്നു. സുശാന്ത് വിടപറഞ്ഞിട്ട് രണ്ട് വര്‍ഷമായിട്ടും ഇന്നും ആരാധകര്‍ പലപ്പോഴും ബോളിവുഡിനെ കുറ്റപ്പെടുത്തുന്നുണ്ട്. ഇപ്പോള്‍ സുശാന്തിന്റെ സഹോദരി മീതു സിംഗ്, ബോളിവുഡ് ചിത്രം ‘ബ്രഹ്മാസ്ത്ര’യ്ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ്.

ബോളിവുഡിനെ പരോക്ഷമായി പരിഹസിച്ചുകൊണ്ടുള്ള പോസ്റ്റില്‍ മീതു സിംഗ് സുശാന്തിനൊപ്പം നില്‍ക്കുന്ന ചിത്രമാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ‘ഈ ബോളിവുഡിനെ നശിപ്പിക്കാന്‍ സുശാന്തിന്റെ ബ്രഹ്മാസ്ത്രം മതി. പരസ്പര ബഹുമാനവും വിനയവും കാണിക്കാന്‍ പോലും ഒരിക്കലും നില്‍ക്കാതെ, പൊതുജനങ്ങളോട് ആജ്ഞാപിക്കാനാണ് ബോളിവുഡ് എപ്പോഴും ആഗ്രഹിക്കുന്നത്. ധാര്‍മിക മൂല്യങ്ങളാല്‍ സമ്പന്നമായ നമ്മുടെ നാടിന്റെ മുഖമാകാന്‍ ഇത്തരം ആളുകളെ എങ്ങനെ അനുവദിക്കും? പൊതുജനങ്ങളുടെ സ്നേഹം നേടിയെടുക്കാന്‍ അവര്‍ക്കാകില്ല. അവരതില്‍ പരാജയപ്പെട്ടു. ഗുണനിലവാരവും ധാര്‍മികമൂല്യങ്ങളും മാത്രമാണ് ബഹുമാനവും പ്രശംസയും നേടിത്തരുന്നത്’. മീതു സിംഗ് പറഞ്ഞു. മീതുവിന്റെ വാക്കുകള്‍ ഇതിനോടകം ബോളിവുഡിന് പ്രഹരമായിരിക്കുകയാണ്.

നെപ്പോട്ടിസം അടക്കി വാഴുന്ന ബോളിവുഡില്‍ സിനിമാ പാരമ്പര്യമില്ലാത്ത കുടുംബങ്ങളില്‍ നിന്നുള്ള സാധാരണക്കാര്‍ക്കും എത്തിച്ചേരാന്‍ സാധിക്കുമെന്നും സ്വപ്രയത്‌നത്താല്‍ സ്വന്തം ഇടം കണ്ടെത്താനാകുമെന്നും തെളിയിച്ച വ്യക്തിയാണ് സുശാന്ത് സിംഗ്. ടെലിവിഷന്‍ പരമ്പരകളിലൂടെയാണ് സുശാന്ത് സിംഗ് കലാരംഗത്ത് ശ്രദ്ധേയനായത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here