തെന്നിന്ത്യന്‍ സിനിമാലോകം ഒന്നാകെ കാത്തിരിക്കുന്ന (celebritywedding)താരവിവാഹം ജൂണ്‍ 9ന്. തമിഴിലെ യുവസംവിധായകന് (vignesh)വിഘ്നേഷ് ശിവനും ലേഡി സൂപ്പര്‍ സ്റ്റാര്‍ (nayanthara)നയന്‍താരയും തമ്മിലുള്ള വിവാഹ തീയതിയാണ് പുറത്തുവന്നിരിക്കുന്നത്. ചെന്നൈയ്ക്കടുത്തുള്ള മഹാബലിപുരത്തുവെച്ചായിരിക്കും വിവാഹമെന്നാണ് റിപ്പോര്‍ട്ടുകള്‍.
വിവാഹത്തിന് മുന്നോടിയായി തയ്യാറാക്കിയ ഡിജിറ്റല്‍ ക്ഷണക്കത്ത് പുറത്തുവന്നു. നയന്‍, വിക്കി എന്നിങ്ങനെയാണ് ക്ഷണക്കത്തില്‍ വധൂവരന്മാരുടെ പേര് രേഖപ്പെടുത്തിയിട്ടുിള്ളത്. സിനിമകളുടെ ടൈറ്റില്‍ പോലെ മോഷന്‍ പോസ്റ്ററായാണ് ക്ഷണക്കത്ത് പുറത്തുവന്നത്. നേരത്തെ തിരുപ്പതിയില്‍ വെച്ച് വിവാഹം നടത്താനായിരുന്നു തീരുമാനിച്ചിരുന്നതെങ്കിലും പിന്നീട് വേദി മാറ്റുകയായിരുന്നു.
വിജയ് സേതുപതി, സാമന്ത, സംവിധായകന് നെല്‍സണ്‍ ദിലീപ് കുമാര്‍ തുടങ്ങിയവര്‍ വിവാഹച്ചടങ്ങിനെത്തുമെന്നാണ് റിപ്പോര്‍ട്ട്. 2015-ല്‍ പുറത്തിറങ്ങിയ നാനും റൗഡി താന്‍ എന്ന ചിത്രത്തിന്റെ സെറ്റില്‍വെച്ചാണ് വിഘ്നേഷ് ശിവനും നയന്‍താരയും പ്രണയത്തിലാവുന്നത്. ആറുവര്‍ഷം നീണ്ട പ്രണയത്തിനൊടുവില്‍ 2021 മാര്‍ച്ച് 25-നായിരുന്നു വിവാഹനിശ്ചയം.
ഓ 2 എന്ന ചിത്രമാണ് തമിഴില്‍ നയന്‍താരയുടേതായി ഇറങ്ങാനുള്ളത്. മലയാളത്തില്‍ അല്‍ഫോണ്‍സ് പുത്രന് സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് ചിത്രം ഗോള്‍ഡിലും നയന്‍താരയാണ് നായിക. അജിത് നായകനാവുന്ന ചിത്രമാണ് വിഘ്നേഷ് ശിവന് ഇനി സംവിധാനം ചെയ്യുന്നത്. എ.കെ 62 എന്നാണ് ചിത്രത്തിന് നല്‍കിയിരിക്കുന്ന താത്കാലിക പേര്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here