Music: ‘അമ്മിഞ്ഞപ്പാലെന്റെ നാവിൽ കിനിഞ്ഞപ്പോൾ….’ വൈറലായി “അമ്മപ്പാട്ട്”

അമ്മ എന്ന സ്നേഹവായ്പ്പിന് ദൃശ്യാവിഷ്കാരം ഒരുക്കിക്കൊണ്ട് “ടീം തിര”(team thira) എന്ന സംഗീത സംരംഭം ദൃശ്യാവിഷ്കാരം ഒരുക്കിയിരിക്കുന്ന മ്യൂസിക് വിഡിയോ “അമ്മപ്പാട്ട് ” വൈറലാകുന്നു. അകാലത്തിൽ വിട പറഞ്ഞ സംഗീതജ്ഞതൻ കൈതപ്രം വിശ്വനാഥനുള്ള സമർപ്പണം കൂടിയാണിത്.

ഗായികയും ഡബിങ് ആർട്ടിസ്റ്റുമായ ശ്രീദേവി ആർ.കൃഷ്ണയാണ് ഗാനം ആലപിച്ചിരിക്കുന്നത്. വരികളെഴുതി ഈണം പകർന്നിരിക്കുന്നത് ഗോപികൃഷ്ണനാണ്. രണ്ടു തലമുറകളിലെ അമ്മമാരുടെ ജീവിതത്തിലൂടെയാണ് മ്യൂസിക് വിഡിയോ സഞ്ചരിക്കുന്നത്.

തിരുവണ്ണൂർ കോവിലകത്ത് ചിത്രീകരിച്ചിരിക്കുന്ന വിഡിയോ മികച്ച കാഴ്ചാനുഭവമാണ് പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്. പ്രദീപാണ് മ്യൂസിക് വിഡിയോയുടെ സംവിധായകൻ. ക്യാമറയും എഡിറ്റും അഷറഫ് പാലാഴി നിർവഹിച്ചിരിക്കുന്നു.

ഗ്രീഷ്മ, ഷാൻവിക, സാരംഗി, മീനാക്ഷി, രാഗില എന്നിവരാണ് മ്യൂസിക് വിഡിയോയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. മാതൃദിനത്തിൽ റിലീസായ ഗാനത്തിന് മികച്ച പ്രതികരണങ്ങളാണ് സമൂഹമാധ്യമങ്ങളിൽ നിന്നു ലഭിക്കുന്നത്.

പ്രശസ്ത ഗായകരായ സിതാര കൃഷ്ണകുമാര്‍ മിഥുൻ ജയരാജ് സിനിമ താരങ്ങളായ ഹരീഷ് പേരടി, ഹരീഷ് കണാരൻ, നിർമൽ പാലാഴി, ദേവരാജ് എന്നിവർ ചേർന്നാണ് ഗാനം റിലീസ് ചെയ്തത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel