ഇന്ത്യയുടെ ദേശീയ പതാകയോട് സാമ്യമുള്ള പ്രകൃതിയുടെ ത്രിവർണ്ണ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം . സോഷ്യൽ മീഡിയയിൽ വൈറലാകുകയും ഇന്ത്യക്കാരുടെ ഹൃദയം കീഴടക്കുകയും ചെയ്യുന്ന ഒരു ചിത്രമാണ് ഇപ്പോൾ വൈറലാകുന്നത്.
അതിശയവും കൗതുകവും ഉളവാക്കുന്ന ഈ ചിത്രം ഇന്ത്യൻ സർക്കാറിന്റെ അമൃത് മഹോത്സവ് എന്ന ട്വിറ്റർ ഹാന്റിലിലൂടെയാണ് പങ്കുവച്ചിരിക്കുന്നത്. കുങ്കുമം, വെള്ള, പച്ച എന്നീ മൂന്ന് നിറങ്ങളിലുള്ള ഒരു കടൽത്തീര പ്രകൃതി ദൃശ്യമാണ് ഇത് .
നമ്മുടെ അഭിമാനം, പ്രകൃതിയിലെ ത്രിവർണ്ണ പതാക എന്നാണ് ചിത്രത്തിന് നൽകിയിരിക്കുന്ന ക്യാപ്ഷൻ. പോസ്റ്റ് ഷെയർ ചെയ്തതിന് ശേഷം നൂറുകണക്കിന് ലൈക്കുകൾ ലഭിക്കുകയും ഉപയോക്താക്കൾ കമന്റിൽ മനോഹരമായ അഭിപ്രായങ്ങൾ പങ്കിടുകയും ചെയ്തു. “ഞങ്ങളുടെ അഭിമാന ത്രിവർണ്ണ പതാക” എന്ന് ഒരു ഉപയോക്താവ് എഴുതി, മറ്റൊരാൾ “മനോഹരം” എന്ന് പറഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here