Pravasi Package : പ്രവാസികൾക്ക് പ്രത്യേക പാക്കേജ്; ഒഴിഞ്ഞുമാറി കേന്ദ്രം

കോവിഡ് മൂലം ജോലി നഷ്ടപ്പെട്ട് മടങ്ങി വന്ന പ്രവാസികൾക്കായി 20000 കോടി രൂപയുടെ സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യത്തിന്മേൽ നിഷേധാത്മക സമീപനം തുടർന്ന് കേന്ദ്ര സർക്കാർ. ഇത് സംബന്ധിച്ച എ.എം.ആരിഫ് എം.പി.യുടെ ചോദ്യത്തിന് കോവിഡിനെ തുടർന്ന് കേവലം 2.36 ലക്ഷം പേർ മാത്രമാണ് കേരളത്തിലേയ്ക്ക് മടങിയെത്തിയതെന്നും ഇവരിൽ എല്ലാവർക്കും ജോലി നഷ്ടപ്പെട്ടിരുന്നില്ല എന്നുമാണ് ലോക്സഭയിൽ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ മറുപടി നൽകിയത്.

ഇപ്പോൾ ഗൾഫ് രാജ്യങ്ങളിലേയ്ക്ക് മടങ്ങുന്നവരുടെ എണ്ണം വർദ്ധിച്ചിട്ടുണ്ടെന്നും എല്ലാവരുടെയും ക്ഷേമം ഉറപ്പാക്കാൻ കേന്ദ്രം ശ്രമിക്കുമെന്നും എന്ന് പറഞ്ഞ മന്ത്രി സാമ്പത്തിക പാക്കേജിനെ പറ്റി മൗനം പാലിച്ചു. എന്നാൽ ഏതാണ്ട് 13 ലക്ഷത്തോളം പേർ വിവിധ ഗൾഫ് രാജ്യങ്ങളിൽ നിന്ന് മടങ്ങി എത്തി എന്നാണ് കേരള സർക്കാർ കണക്കുകൾ സൂചിപ്പിക്കുന്നതെന്നും കേന്ദ്രം കണ്ണടച്ച് ഇരുട്ടാക്കുകയാണെന്നും എ.എം. ആരിഫ് എം.പി. കുറ്റപ്പെടുത്തി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News