Australia : ഒരു വ്യക്തിയുടെ അനുമതിയില്ലാതെ അവരെ തുറിച്ച് നോക്കുന്നതിന് നിരോധനം

ഒരു വ്യക്തിയുടെ അനുമതിയില്ലാതെ അവരെ തുറിച്ച് നോക്കുന്നതിന് നിരോധനമേർപ്പെടുത്തി ഓസ്‌ട്രേലിയയിലെ നൈറ്റ് ക്ലബ്.ഓസ്ട്രേലിയയിലെ സിഡ്‌നിയിലെ നിശാ ക്ലബായ ‘ക്ലബ് 77’ ആണ് സമ്മതമില്ലാതെ മറ്റ് അതിഥികളെ തുറിച്ച് നോക്കുന്നതിൽ നിന്നും ആളുകളെ വിലക്കുന്ന നിയമം നടപ്പിലാക്കിയതെന്ന് ‘ഇൻഡിപെൻഡന്റ്’ എന്ന മാധ്യമം റിപ്പോർട്ട് ചെയ്തു.

ക്ലബിനെ ഒരു സുരക്ഷിത ഇടമായി പ്രചരിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി സീറോ ടോളറൻസ് ഹരാസ്‌മെന്റ് നയവും (zero-tolerance harassment policy) ക്ലബ് വിപുലീകരിച്ചിട്ടുണ്ട്

‘ക്ലബ് കൾചർ, കൺസന്റ്, ഹരാസ്‌മെന്റ് എന്നിവയുടെ കാര്യത്തിലേക്ക് വരുമ്പോൾ, ഞങ്ങളുടെ മൂല്യങ്ങളും ധാർമികതയും പങ്കിടാത്ത ചില ആളുകളെയും നിർഭാഗ്യവശാൽ ക്ലബ് ആകർഷിച്ചിട്ടുണ്ട്.
ഇതിനോടുള്ള മറുപടിയെന്നോണം ഞങ്ങൾ ഞങ്ങളുടെ സേഫ്റ്റി ആൻഡ് ഹരാസ്‌മെന്റ് പോളിസി (safety and harassment policy) അപ്ഡേറ്റ് ചെയ്തിട്ടുണ്ട്. ഈ വേദി സുരക്ഷിതമായ ഒരു ഇടമായി തുടരുന്നുവെന്ന് ഉറപ്പുവരുത്താൻ പുതിയ നടപടികൾ അവതരിപ്പിച്ചിട്ടുണ്ട്,’ ഓഗസ്റ്റ് നാലിന് പുറത്തുവിട്ട ഇൻസ്റ്റഗ്രാം പോസ്റ്റിൽ ക്ലബ് അധികൃതർ വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News