Special Investigation Team; സ്വപ്നയുടെ ഗൂഢാലോചന കേസ്; പ്രത്യേക അന്വേഷണസംഘം യോഗം ചേർന്നു

സ്വപ്നക്കെതിരായ ഗൂഢാലോചന കേസ് അന്വേഷിക്കുന്ന പ്രത്യേകസംഘം (Special Investigation Team ) യോഗം ചേർന്നു. ക്രൈംബ്രാഞ്ച് എഡിജിപി ഷെയ്ഖ് ദര്‍ബേഷ് സാഹിബിന്റെ നേതൃത്വത്തിലാണ് യോഗം ചേര്‍ന്നത്. സ്വപ്‌നയുടെ പുതിയ വെളിപ്പെടുത്തലിന് പിന്നില്‍ വലിയ ഗൂഡാലോചനയുണ്ടെന്ന് അന്വേഷണസംഘത്തിന്റെ പ്രാഥമിക നിഗമനം.

കഴിഞ്ഞ ദിവസങ്ങളിലായി സര്‍ക്കാരിനെതിരായ ഗൂഢാലോചനയ്ക്ക് തെളിവായേക്കാവുന്ന ഒട്ടേറെ വിവരങ്ങള്‍ സംഘത്തിലെ ഉദ്യോഗസ്ഥര്‍ വിവിധയിടങ്ങളില്‍ നിന്ന് രഹസ്യമായി ശേഖരിച്ചിട്ടുണ്ട്. പിസി ജോര്‍ജും ക്രൈം നന്ദകുമാറും ചേര്‍ന്നുള്ള ഗൂഢാലോചനയാണ് സ്വപ്നയുടെ ആരോപണത്തിന് പിന്നിലെന്ന് ആരോപിച്ച സരിതയുടെ മൊഴി അനൗദ്യോഗികമായി ശേഖരിച്ചത് ഇതിന് ഉദാഹരണമാണ്.

ഇനി സരിതയുടെ രഹസ്യമൊഴി അടക്കം രേഖപ്പെടുത്തുമെന്നാണ് സൂചന. സ്വപ്നയേയും പി.സി.ജോര്‍ജിനെയും ചോദ്യം ചെയ്യാനുള്ള നീക്കങ്ങളും യോഗം വിലയിരുത്തി. മുന്‍ മാധ്യമപ്രവര്‍ത്തകന്‍ ഷാജ്കിരണിന് ഗൂഢാലോചനയില്‍ പങ്കുണ്ടോയെന്നും അന്വേഷണ സംഘം പരിശോധിക്കും. മുഖ്യമന്ത്രിയുടെ ദൂതന്‍ എന്ന നിലയില്‍ ഷാജ്കിരണ്‍ മൊഴി പിന്‍വലിക്കാന്‍ സമ്മര്‍ദം ചെലുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു എന്നാണ് സ്വപ്ന വെളിപ്പെടുത്തല്‍. എന്നാല്‍ 164 മൊഴി പിന്‍വലിക്കാന്‍ കഴിയുന്നതല്ലെന്നകാര്യം മറച്ചുവെച്ചാണ് വിവാദത്തിന് ബോധപൂര്‍വം ശ്രമം നടത്തിയത്.ഇത് ഗൂഢാലോചനയില്‍ ഷാജ്കിരണിനും പങ്കുണ്ടോയെന്ന സംശയം ബലപ്പെടുത്തുന്നു. ഇത്തരമൊരു നാടകം ഇവര്‍ ഒരുമിച്ച് പദ്ധതിയിട്ടതാണോ എന്നതടക്കം അന്വേഷകസംഘം പരിശോധിക്കും.ഷാജ് കിരണും ഇബ്രാഹിമും ഇന്ന് കേരളത്തില്‍ തിരിച്ചെത്തുമെന്നാണ് സൂചന. ഇവര്‍ പൊലീസിന് മുന്നില്‍ ഹാജരാകാനാണ് സാധ്യത.

അതേസമയം, അറസ്റ്റ് ഭയന്ന് ഷാജ് കിരൺ മുൻകൂർജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചു. അറസ്റ്റ് സാധ്യത നിലനിൽക്കുന്നതിനാൽ മുൻകൂർ ജാമ്യം അനുവദിക്കണമെന്നാണ് ആവശ്യം. ഷാജിൻ്റെ സുഹൃത്ത് ഇബ്രാഹിമും മുൻകൂർ ജാമ്യഹർജി സമർപ്പിച്ചിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News