Breaking…..തീവെട്ടിക്കൊള്ളയ്ക്ക് അറുതിയില്ല; ഇന്ധനവില നാളെയും കൂട്ടും

രാജ്യത്ത് ഇന്ധനവില നാളെയും കൂട്ടും . പെട്രോളിന് 35 പൈസയും ഡീസലിന് 17 പൈസയും വർദ്ധിപ്പിക്കും. അതേസമയം കേരളമുൾപ്പെടെ രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും പെട്രോൾ വില നൂറു കടന്നു. ഡീസൽ തൊണ്ണൂറ് രൂപയോട് അടുത്തിരിക്കുകയാണ്.

മെയ് നാലിന് ശേഷം ഇന്ധന വില 39 തവണയാണ് വർധിച്ചത്. രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിലിന്റെ വില വർധിച്ചു എന്നു പറഞ്ഞാണ് ഇന്ധന വില ദിനംപ്രതി വർധിപ്പിക്കുന്നത്. എന്നാൽ അസംസ്‌കൃത എണ്ണയുടെ വില താഴേക്കു പോയ ഘട്ടത്തിൽ ഇതിന്റെ നേട്ടം ഉപഭോക്താക്കൾക്ക് കൈമാറാൻ കേന്ദ്ര സർക്കാർ തയ്യാറായിരുന്നില്ല. ഒരു ലിറ്റർ പെട്രോളിന് 32.90 രൂപയാണ് കേന്ദ്രം നികുതിയായി ഈടാക്കുന്നത്.

തുടർച്ചയായ ഇന്ധന വർധനവും അവശ്യസാധനങ്ങളുടെ വിലക്കയറ്റവും ഇതോടെ സാധാരണക്കാരുടെ ബജറ്റിന്റെ താളം തെറ്റിക്കുകയാണ്. വിലവർധയ്ക്കെതിരെ രാജ്യമെമ്പാടും പ്രതിഷേധം ഉയരുന്നുണ്ടെങ്കിലും കേന്ദ്രം തീവെട്ടിക്കൊള്ള തുടരുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂ പ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here