World AIDS Day; ‘സമത്വവല്‍ക്കരിക്കുക’, ഇന്ന് ലോക എയ്ഡ്‌സ് ദിനം

ഇന്ന് ഡിസംബര്‍ 1 ലോക എയ്ഡ്സ് ദിനം. ‘സമത്വവല്‍ക്കരിക്കുക’ എന്നതാണ് ഈ വര്‍ഷത്തെ ലോക എയ്ഡ്‌സ് ദിനത്തിന്റെ പ്രമേയം. 1988ലാണ് ഡിസംബര്‍ ഒന്ന് എയ്ഡ്സ് ദിനമായി ആചരിക്കാന്‍ ലോകാരോഗ്യസംഘടനയും ഐക്യരാഷ്ട്രസഭയും തീരുമാനിച്ചത്.

മനുഷ്യന് രോഗ പ്രതിരോധശേഷി നഷ്ടപ്പെടുകയും അതുകാരണം മറ്റു മാരക രോഗങ്ങളുടെ പിടിയിലകപ്പെടുകയും ചെയ്യുന്ന അവസ്ഥയാണ് ഹ്യുമന്‍ ഇമ്മ്യൂണോ വൈറസ് എന്ന എച്ച് ഐ വിയെ അപകടകാരിയാക്കുന്നത്.

അക്വയേഡ് ഇമ്മ്യൂണോ ഡെഫിഷ്യന്‍സി സിന്‍ഡ്രോം എന്നതിന്റെ ചുരുക്കരൂപമാണ് എയ്ഡ്സ്. 1984ല്‍ അമേരിക്കന്‍ ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ റോബര്‍ട്ട് ഗാലോയാണ് എയ്ഡ്സ് രോഗാണുവിനെ ആദ്യമായി കണ്ടെത്തിയത്.

എച്ച്.ഐ.വി. വൈറസ് ബാധിച്ച് ലോകത്ത് നാല് കോടിയോളം പേര്‍ ജീവിക്കുന്നുണ്ടെന്നാണ് ലോകാരോഗ്യസംഘടനയുടെ കണക്ക്. 2.4 ലക്ഷം പേര്‍ കുട്ടികളാണെന്നാണ് ഏറ്റവും സങ്കടകരമായ അവസ്ഥ.

സുരക്ഷയില്ലാത്ത ലൈംഗികബന്ധമാണ് എയ്ഡ്സ് പിടിപെടാനുള്ള പ്രധാനകാരണം. എച്ച് ഐ വി ബാധിച്ച രക്തസ്വീകരണത്തിലൂടെയും രോഗം പിടിപെടാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News