Bahrain: ബഹ്റൈനില്‍ തെരഞ്ഞെടുപ്പ് നാളെ

ബഹ്റൈനില്‍(Bahrain) പാര്‍ലമെന്റ് മുനിസിപ്പല്‍ കൗണ്‍സില്‍ തെരഞ്ഞെടുപ്പ്(Election) നാളെ നടക്കും. സുരക്ഷാ ഉന്നതാധികാര സമിതിക്ക് കീഴില്‍ വോട്ടെടുപ്പും അനുബന്ധ പ്രവര്‍ത്തനങ്ങളും സുഗമമായി നടത്തുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. 40 പാര്‍ലമെന്റ് മണ്ഡലങ്ങളിലേക്കും നാല് മുനിസിപ്പല്‍ കൗണ്‍സിലുകളിലേക്കുമാണ് ശനിയാഴ്ച തെരഞ്ഞെടുപ്പ് നടക്കുന്നത്.

പാര്‍ലമെന്റംഗങ്ങളായ കൂടുതല്‍ പേരും മത്സരരംഗത്തുണ്ട്. മുന്‍ കാലങ്ങളില്‍നിന്ന് വ്യത്യസ്തമായി എല്ലാ സ്ഥാനാര്‍ഥികളും വ്യക്തിപരമായാണ് മത്സരിക്കുന്നത്. സാമൂഹിക മാധ്യമങ്ങള്‍ വഴിയും ബോര്‍ഡുകള്‍ സ്ഥാപിച്ചും വോട്ട് തേടുന്ന രീതിയാണുള്ളത്. കൂടാതെ പല സ്ഥാനാര്‍ഥികളും അവരുടെ തെരഞ്ഞെടുപ്പ് പ്രചാരണ കാമ്പയിന്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി പ്രത്യേകം ഓഫീസുകളും ടെന്റുകളും സ്ഥാപിച്ച് പൊതുജനങ്ങളെ ആകര്‍ഷിക്കുകയാണ്.

അതിനിടെ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ പരിശോധിക്കുന്നതിനുള്ള പ്രത്യേക ടീമിന് കീഴില്‍ നിയമാനുസൃതമല്ലാതെ സ്ഥാപിച്ച 107 ബോര്‍ഡുകള്‍ കണ്ടെടുക്കുകയുണ്ടായി. 616 എണ്ണം നിയമങ്ങള്‍ പാലിച്ച് മാറ്റി സ്ഥാപിക്കുകയും ചെയ്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here