Sports: ആവേശമായി കേരള ഗെയിംസ്; മത്സരങ്ങൾ പുരോഗമിക്കുന്നു

കായിക പ്രേമികളിൽ ആവേശം തീർത്ത് പ്രഥമ കേരള ഗെയിംസ് പുരോഗമിക്കുന്നു. ഗെയിംസിന്റെ ഭാഗമായി സംസ്ഥാന ഹോക്കി ചാമ്പ്യൻഷിപ്പ് കൊല്ലത്തും ഖോ-ഖോ ചാമ്പ്യൻഷിപ്പ് ആറ്റിങ്ങലിൽ വെച്ചുമാണ് നടക്കുന്നത്.

കേരള ഒളിമ്പിക് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന പ്രഥമ കേരള ഗെയിംസ് മത്സരങ്ങൾ ആവേശം തീർക്കുകയാണ്. ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്ന പുരുഷ വനിതാ വിഭാഗം ഖോ ഖോ ചാമ്പ്യൻഷിപ്പിന് തുടക്കമായി.

ഇന്നും നാളെയുമായി നടക്കുന്ന മത്സരത്തിന്റെ ഉദ്ഘാടനം ആറ്റിങ്ങൽ എംഎൽഎ ഒ എസ് അംബിക നിർവഹിച്ചു. കേരള ഗെയിംസിന്റെ ഭാഗമായി കൊല്ലത്ത് വെച്ച് നടക്കുന്ന സംസ്ഥനതല ഹോക്കി ചാമ്പ്യഷിപ്പിന് കൊല്ലം ആശ്രാമം ഹോക്കി സ്റ്റേഡിയത്തിൽ തുടക്കമായി.

പുരുഷ വിഭാഗം ആദ്യ മത്സരത്തിൽ കണ്ണൂർ ജില്ലാ ടീം വിജയിച്ചു. എറണാകുളം ജില്ലയെ രണ്ടിനെതിരെ മൂന്നു പോയന്റുകൾക്കാണ് തോൽപ്പിച്ചത്. പുരുഷ വിഭാഗത്തിൽ കോഴിക്കോടും പാലക്കാടും തമ്മിൽ നടന്ന മത്സരത്തിൽ കോഴിക്കോട് ജില്ല ടീം വിജയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here