Youth Congress: അച്ചടക്ക നടപടി; രണ്ട് നേതാക്കളെ സസ്‌പെന്‍ഡ് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സംഘടനാ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് കേരള സ്റ്റേറ്റ് യൂത്ത് കോണ്‍ഗ്രസ് ( Youth congress )  കമ്മിറ്റിയുടെ രണ്ട് സംസ്ഥാന വൈസ് പ്രസിഡന്റുമാരെ സസ്‌പെന്‍ഡ് ( Suspend ) ചെയ്തു. ഭാരവാഹികളെ അവരുടെ റോളുകളില്‍ നിന്നും ചുമതലകളില്‍ നിന്നും അന്വേഷണ വിധേയമായാണ് സസ്‌പെന്‍ഡ് ചെയ്തത്.

എന്‍.എസ്.നുസൂര്‍ (സംസ്ഥാന വൈസ് പ്രസിഡന്റ്) 2. എസ്.എം. ബാലു (സംസ്ഥാന വൈസ് പ്രസിഡന്റ്). എന്‍.എസ് നു സൂര്‍, എസ് എം ബാലു എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. മുഖ്യമന്ത്രി (CM ) ക്കെതിരെയുള്ള വധഗൂഡാലോചന ശ്രമവുമായി ബന്ധപ്പെട്ട സംഭവത്തിലെ വാട്‌സാപ്പ് ( Whatsapp)  വിവരങ്ങള്‍ ചോര്‍ന്നതിലാണ് ഈ നടപടി.

എന്നാല്‍ നടപടിക്കെതിരെ യൂത്ത് കോണ്‍ഗ്രസിനുള്ളില്‍ കടുത്ത അതൃപ്തി നിലനില്‍ക്കുന്നുണ്ട്. ചില ഉന്നതരുടെ നിര്‍ദേശപ്രകാരമാണ് ഈ രണ്ട് നേതാക്കളെ മാത്രം സസ്‌പെന്‍ഡ് ചെയ്തത് എന്ന പരാതിയാണ് സംഘടനയ്ക്കുള്ളില്‍ നിന്നും ഉയരുന്നത്. സസ്‌പെന്‍ഷന്‍ നടപടിയോട് പ്രതികരിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ തയാറായിട്ടില്ല.

മുഖ്യമന്ത്രിയെ വിമാനത്തിൽ വധിക്കാൻ ശ്രമിച്ച സംഭവത്തിൽ നിർണായകമായ ചാറ്റ്‌ കഴിഞ്ഞ ദിവസം പുറത്തായിരുന്നു. തുടർന്ന സംസ്ഥാന വൈസ്‌ പ്രസിഡന്റായ കെ എസ്‌ ശബരീനാഥനെതിരെ കേസെടുത്ത്‌ അറസ്‌റ്റ്‌ ചെയ്‌തിരുന്നു. യൂത്ത് കോൺഗ്രസ് ഔദ്യോഗിക വാട്‌സ്ആപ് ഗ്രൂപ്പിൽനിന്ന് സന്ദേശങ്ങൾ ചോർത്തിയത് ഗുരുതര സംഘടന പ്രശ്‌നമാണെന്ന് വൈസ് പ്രസിഡന്‍റ് കെ.എസ് ശബരീനാഥൻ പ്രതികരിച്ചിരുന്നു.

ഇതിനെ ഗൗരവമായാണ് യൂത്ത് കോൺഗ്രസും കെ.പി.സി.സിയും കാണുന്നത്. ഇത് നേതൃത്വത്തെ അറിയിക്കും. എല്ലാ സംഘടനയിലും നെല്ലും പതിരുമുണ്ട്. പ്രവർത്തിക്കുന്ന യൂത്ത് കോൺഗ്രസുകാർ സംഘടന നിലപാടിന് ഒപ്പം നിൽക്കുമെന്നും അദ്ദേഹം പറഞ്ഞു

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here