Jishnu Raj: ജിഷ്ണുരാജ് വധശ്രമം; എസ്ഡിപിഐ-ലീഗ് ഭീകരതയ്ക്കെതിരെ ഡിവൈഎഫ്‌ഐ യുവജന പ്രതിരോധം

ഡിവൈഎഫ്‌ഐ(DYFI) പ്രവര്‍ത്തകന്‍ ജിഷ്ണുവിനെ എസ്ഡിപിഐ(SDPI) ലീഗ് സംഘം വളഞ്ഞിട്ടാക്രമിച്ച്, തോട്ടില്‍ മുക്കിക്കൊല്ലാന്‍ ശ്രമിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ യുജനപ്രതിരോധം തീര്‍ക്കുന്നു. എസ്ഡിപിഐ ലീഗ് ഭീകരതയ്ക്കെതിരെ ഇന്ന് വൈകുന്നേരം അഞ്ചിന് ബാലുശ്ശേരിയില്‍ യുവജന പ്രതിരോധം തീര്‍ക്കുമെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മറ്റി അറിയിച്ചു.

ബാലുശ്ശേരിയിലെ(Balusseri) എസ്ഡിപിഐ ആക്രമണത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയരണമെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അഭ്യര്‍ത്ഥിച്ചു. പിറന്നാള്‍ ദിനത്തില്‍ സുഹൃത്തിനെ വീട്ടിലേക്ക് കൂട്ടാന്‍ ഇറങ്ങിയ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ സഖാവ് ജിഷ്ണുവിനെ, എസ്ഡിപിഐ മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ ഭീകരമായി മര്‍ദ്ദിച്ചു പരിക്കേല്‍പ്പിച്ചു.

ജിഷ്ണുവിന്റെ പിറന്നാളായിരുന്നു ബുധനാഴ്ച്ച .കൂട്ടുകാരന്റെ വീട്ടില്‍ പോകുന്നതിനിടെ ബൈക്ക് തടഞ്ഞു നിര്‍ത്തിയാണ്, എസ്ഡിപിഐ പോസ്റ്റര്‍ കീറി എന്നാരോപിച്ച് ക്രൂരമായി മര്‍ദ്ദിച്ചത്. വിഷ്ണു സഞ്ചരിച്ച ബൈക്ക് തകര്‍ത്ത് തൊട്ടടുത്ത വയലിലേക്ക് മറിച്ചിടുകയും, ജിഷ്ണുവിനെ വയലിലെ വെള്ളത്തില്‍ മുക്കിക്കൊല്ലാനും ശ്രമിച്ചു. മുഖത്തും ദേഹത്തും ഭീകരമായാണ് മര്‍ദ്ദിച്ചത്.

എസ്ഡിപിഐ പ്രവര്‍ത്തകര്‍ കൊണ്ടുവന്ന വടിവാള്‍ കൊണ്ട് ഭീഷണിപ്പെടുത്തുകയും ജിഷ്ണുവിന്റെ കൈയ്യില്‍ വടിവാള്‍ കൊടുത്ത് സിപിഐ എം നേതാക്കള്‍ പറഞ്ഞിട്ട് വന്നതാണെന്ന് പറയിച്ച് വീഡിയോ എടുത്ത് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തു. മതരാഷ്ട്ര വാദികള്‍ക്കെതിരായ പോരാട്ടത്തെ ഭീഷണിപ്പെടുത്തി ദുര്‍ബലപ്പെടുത്താമെന്ന് എസ്ഡിപിഐ കരുതേണ്ട. ഇത്തരം ഗുണ്ടായിസത്തെ യുവജനങ്ങളെ അണിനിരത്തി ശക്തമായി പ്രതിരോധിക്കുക തന്നെ ചെയ്യുമെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here