മന:സാക്ഷിയെ ഞെട്ടിച്ച് വീണ്ടും മലയാളികളുടെ ക്രൂരത;വാഹനമിടിച്ച് നിലത്ത് വീണ വൃദ്ധയെ തിരിഞ്ഞു നോക്കാതെ നാട്ടുകാര്‍; ദൃശ്യങ്ങള്‍ പുറത്ത്

തിരുവനന്തപുരം: മനസാക്ഷിയെ ഞെട്ടിച്ച് മലയാളികളുടെ ക്രൂരത. തിരുവനന്തപുരം കടയ്ക്കാവൂരിലാണ് കേരളത്തിനപമാനമായ സംഭവം നടന്നത്. ബൈക്കിടിച്ച് റോഡില്‍ വീണു കിടന്ന മത്സ്യത്തൊഴിലാളിയായ വൃദ്ധയെ തിരിഞ്ഞ് നോക്കാതെ പോകുന്ന നാട്ടുകാരുടെ സിസിടിവി ദൃശ്യങ്ങളാണ് മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച് പുറത്തുവന്നത്.

65കാരിയായ ഫിലോമിന എന്ന മത്സ്യത്തൊഴിലാളിയായ വൃദ്ധയാണ് അപകടത്തില്‍ പെട്ടത്. ഇവര്‍ക്ക് പതിനഞ്ച് മിനിറ്റോളം പരിക്കുകളോടെ റോഡില്‍ കിടക്കേണ്ടി വന്നു. പിന്നീട് പോലീസെത്തി, പോലീസിന്റെ നിര്‍ദ്ദേശപ്രകാരമാണ് നാട്ടുകാര്‍ ഇവരെ ആശുപത്രിയിലെത്തിച്ചത്.

ഇന്നലെ രാവിലെയായിരുന്നു ബൈക്ക് വൃദ്ധയെ ഇടിക്കുകയായിരുന്നു. ബൈക്കോടിച്ച ആറ്റിങ്ങല്‍ സ്വദേശി അരുണ്‍ വാഹനം നിര്‍ത്താരെ ഓടിച്ചു പോയി. എന്നാല്‍ ഇയാളെ പിന്നീട് ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പൊലീസ്് കസ്റ്റഡിയിലെടുത്തു

ഇയാളടക്കം മൂന്നു പേരാണ് ബൈക്കിലുണ്ടായിരുന്നത്. പരിക്കേറ്റ് റോഡിന് നടുവിലായി കിടന്ന ഫിലോമിനയ്ക്കരികിലൂടെ നിരവധി വാഹനങ്ങസളും ആളുകളും കടന്നു പോകുന്നത്, ദൃശ്യങ്ങളില്‍ കാണാം. ഫിലോമിന മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News