
വഖഫ് ഭേദഗതി ബില്ലിന്മേലുള്ള സംയുക്ത പാർലമെന്ററി യോഗത്തിനിടെ 10 പ്രതിപക്ഷ എംപിമാർക്ക് സസ്പെൻഷൻ.യോഗത്തിൽ ചർച്ചയ്ക്കിടെ പ്രതിപക്ഷ എംപിമാർ ബഹളം വെച്ചെന്ന് ആരോപിച്ചാണ് സസ്പെൻഷൻ.ജെപിസി അധ്യക്ഷൻ പ്രതിപക്ഷ അംഗങ്ങളെ കേൾക്കാൻ തയ്യാറാകുന്നില്ലെന്ന് സസ്പെൻഡ് ചെയ്യപ്പെട്ട എംപിമാർ ചൂണ്ടിക്കാണിച്ചു.
2024 ലെ വഖഫ് ബില്ലിന്മേൽ പാർലമെന്റ് അനക്സിൽ ചേർന്ന
സംയുക്ത പാർലമെന്ററി യോഗമാണ് സംഘർഷത്തിൽ കലാശിച്ചത്. കാശ്മീരിൽ നിന്നുള്ള മിർവായിസ് ഉമർ ഫാറൂഖിനെ വഖഫ് ബില്ലിന്മേലുള്ള അഭിപ്രായപ്രകടനത്തിന് ക്ഷണിക്കുന്നതിന് മുമ്പ് ബില്ലിമേൽ ചർച്ച ആരംഭിച്ചതിൽ പ്രതിപക്ഷം ബഹളമുണ്ടാക്കി.വഖഫ് കരട് നിയമനിർമാണവുമായി ബന്ധപ്പെട്ട മാറ്റങ്ങൾ അവലോകനം ചെയ്യാൻ സമയം നൽകുന്നില്ലെന്നും ദില്ലി തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് കാര്യങ്ങൾ വേഗത്തിലാക്കാനുള്ള നീക്കമാണ് ബിജെപി നടത്തുന്നതൊന്നും പ്രതിപക്ഷ എം.പിമാർ ആരോപിച്ചു.ഇതിനെ ത്തുടർന്ന് ബിജെപി എംപി നിഷികാന്ത് ദുബൈ പ്രതിപക്ഷ എംപിമാരെ സസ്പെൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രമേയം അവതരിപ്പിച്ചു.തുടർന്ന് കല്യാൺ ബാനർജി, എംഡി ജാവിദ്, എ. രാജ, അസദുദ്ദീൻ ഉവൈസി, നാസിർ ഹുസൈൻ തുടങ്ങി 10 എം.പിമാരെ ജെപിസിയിൽ നിന്ന് ഒരു ദിവസസേക്ക് സസ്പെൻഡ് ചെയ്യുകയായിരുന്നു.
സംയുക്ത പാർലമെന്ററി യോഗത്തിൽ നടക്കുന്നത് അപ്രഖ്യാപിത അടിയന്തരാവസ്ഥ എന്നാണ് പ്രതിപക്ഷ എംപിമാരുടെ വിമർശനം.ജനുവരി 21ന് അവസാന യോഗത്തിന് ശേഷം 24 നും 25 നും യോഗം നടത്തുമെന്ന് ചെയർമാൻ അറിയിക്കുകയായിരുന്നു.. എന്നാൽ യോഗം 30 31 തീയതികളിലേക്ക് മാറ്റണമെന്ന് പ്രതിപക്ഷ എംപിമാർ ആവശ്യപ്പെട്ടിട്ടും ചെയർമാൻ അംഗികരിക്കാൻ തയ്യാറായില്ലെന്ന് സസ്പെൻഡ് ചെയ്യപ്പെട്ട പ്രതിപക്ഷ എംപിമാർ ചൂണ്ടിക്കാണിച്ചു.
അതേസമയം പ്രതിപക്ഷം മനപ്പൂർവം പ്രശ്നങ്ങൾ ഉണ്ടാക്കുകയാണെന്നാണ് ബിജെപിയുടെ ആരോപണം.പാർലമെന്ററി ജനാധിപത്യത്തിനെതിരാണ് പ്രതിപക്ഷത്തിന്റെ പ്രവർത്തികളെന്ന് ബിജെപിയും കുറ്റപ്പെടുത്തി.. സംഘർഷത്തെ തുടർന്ന് യോഗം ജനുവരി 27ന് നടത്താൻ തീരുമാനിച്ചിട്ടുണ്ട്..വഖഫ് (ഭേദഗതി) ബില്ലിൻ്റെ സംയുക്ത പാർലമെൻ്ററി കമ്മിറ്റി ബജറ്റ് സമ്മേളനത്തിൽ റിപ്പോർട്ട് സമർപ്പിക്കും. പാർലമെൻ്റിൻ്റെ ശീതകാല സമ്മേളനത്തിനിടെയാണ് സമിതിയുടെ കാലാവധി നീട്ടിയത്

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

