ലോക്‌സഭാ തെരഞ്ഞെടുപ്പ് 2024:  നാലാം ഘട്ടത്തില്‍ പത്തു സംസ്ഥാനങ്ങളില്‍ വോട്ടെടുപ്പ്

മെയ് 13ന് പത്തു സംസ്ഥാനങ്ങളിലെ 96 നിയസഭാ മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് നടക്കും. നാലാം ഘട്ടമാണ് ഇവിടങ്ങളില്‍ നടക്കുക. ജൂണ്‍ 1ന് ഏഴു ഘട്ടങ്ങളിലെയും പോളിംഗ് അവസാനിക്കുന്നിത് പിന്നാലെ ജൂണ്‍ 4ന് തെരഞ്ഞെടുപ്പ് ഫലം പുറത്തുവരും.

ALSO READ:  വെള്ളിത്തിരയിലും താരങ്ങൾ ഭാര്യ ഭർത്താക്കന്മാരായി എത്തുന്നു

ആന്ധ്രപ്രദേശ്, തെലങ്കാന, എന്നിവടങ്ങളിലെ എല്ലാ സീറ്റുകളിലും നാലാം ഘട്ടത്തില്‍ തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍, ബിഹാര്‍, ജാര്‍ഖണ്ഡ്, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, ഒഡിഷ, പശ്ചിമബംഗാള്‍ എന്നിവടങ്ങളിലെ ചില മണ്ഡലങ്ങളിലുമാണ് വോട്ടെടുപ്പ് നടക്കുക. മാത്രമല്ല ജമ്മുകാശ്മീരിലെ അഞ്ചില്‍ ഒരു പാര്‍ലമെന്ററി സീറ്റിലും അന്നാണ് വോട്ടെടുപ്പ്. ആന്ധ്രയില്‍ ഒറ്റ ഘട്ടത്തില്‍ വോട്ടിംഗ് പൂര്‍ത്തിയാകുമ്പോള്‍, ഒഡിഷയിലെ ഒന്നാംഘട്ട പോളിംഗാണ് മെയ് 13ന് നടക്കുക.

ALSO READ: ലോക്‌സഭ തെരഞ്ഞെടുപ്പ്: എല്ലാ ബൂത്തുകളിലും കുടിവെള്ളവും അടിസ്ഥാന സൗകര്യങ്ങളും, വയോധികർക്കും ഭിന്നശേഷിക്കാർക്കും വീട്ടിലിരുന്ന് വോട്ട് ചെയ്യാം

രാജ്യത്തെ അടുത്ത സര്‍ക്കാരിനെ തെരഞ്ഞെടുക്കുന്നതിനുള്ള അടുത്ത തെരഞ്ഞെടുപ്പ് സീസണ്‍ അടുത്തെത്തുമ്പോള്‍ 97 കോടി ജനങ്ങളാണ് വോട്ടര്‍പട്ടികയില്‍ ഇടംപിടിച്ചിട്ടുള്ളത്. 1.5കോടി പോളിംഗ്, സുരക്ഷാ ഉദ്യോഗസ്ഥരാണ് രാജ്യത്താകമാനമുള്ള 10.5 ലക്ഷം പോളിംഗ് സ്റ്റേഷനുകളില്‍ തെരഞ്ഞെടുപ്പ് ചുമതല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News