
കോട്ടയം പൂഞ്ഞാറിൽ കഞ്ചാവുമായി പത്താം ക്ലാസുകാരൻ പിടിയിലായി. ഞ്ഞാർ പനച്ചിപാറയിലാണ് പത്താം ക്ലാസ് വിദ്യാർത്ഥി കഞ്ചാവുമായി എക്സൈസിന്‍റെ പിടിയിലായത്. ആറ് ഗ്രാം കഞ്ചാവാണ് വിദ്യാർഥിയിൽ നിന്ന് പിടിച്ചെടുത്തത്. റോഡിൽ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട വിദ്യാർത്ഥിയെ പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്. ഇന്നലെ രാത്രിയിൽ ആയിരുന്നു സംഭവം. പരിശോധനയ്ക്കിടെ വിദ്യാർത്ഥി എക്സൈസ് ഉദ്യോഗസ്ഥനെ തള്ളി താഴെയിട്ടു.
ALSO READ: സംഗീത സംവിധായകൻ എ ആർ റഹ്മാൻ ആശുപത്രിയിൽ
അതേസമയം കൊച്ചിയിൽ എംഡിഎംഎയുമായി 2 പേർ പിടിയിലായി. തോപ്പുംപടിയിൽ നിന്നും എറണാകുളം എസ് ആർ എം റോഡിൽ നിന്നുമാണ് രണ്ടു പേർ പിടിയിലായത്. അരുൺ കുമാർ, മുഹമ്മദ് സനൂപ് എന്നിവരെയാണ് പിടികൂടിയത്. സനൂപിൽ നിന്ന് 10.45 ഗ്രാമും അരുണിൽ നിന്ന് 13. 23 ഗ്രാം എംഡിഎംഎയും പിടിച്ചെടുത്തു. ഡാൻസാഫ് സംഘമാണ് ഇരുവരെയും പിടികൂടിയത്.
കളമശ്ശേരി പോളിടെക്നിക് ഹോസ്റ്റലിൽ രാത്രി വൈകി നടന്ന മിന്നൽ പരിശോധനയിൽ കഞ്ചാവ് കണ്ടെത്തിയതിന് പിന്നാലെയാണ് കൊച്ചിൻ സർവകലാശാല പരിസരത്തെ പിജികളിലും സ്വകാര്യ ഹോസ്റ്റലുകളിലും പൊലീസ് ഇന്നലെ രാത്രി പരിശോധന നടത്തിയത്. ഇതിന്റെ ഭാഗമായാണ് കുസാറ്റിന് പുറത്തുള്ള സ്ഥലങ്ങളിലും വിദ്യാർഥികൾ ഒത്തുകൂടുന്ന ഇടത്തും പൊലീസ് പരിശോധന നടത്തിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസിന്റെയും ഡാൻസാഫിൻ്റെയും നേതൃത്വത്തിലെ മിന്നൽ പരിശോധന നടന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here